പാസ്റ്റർ ജസ്റ്റിൻ ആൽബിൻ(68) നിത്യതയിൽ
ദി ബോഡി ഓഫ് ക്രൈസ്റ്റ് മിനിസ്ട്രിസ് കേരള ഓവർസിയറും കാരക്കോണം എള്ളുവിള സഭാ ശുശ്രൂഷകനുമായ പാസ്റ്റർ ജസ്റ്റിൻ ആൽബിൻ നിത്യതയിൽ
തിരുവനന്തപുരം : ദി ബോഡി ഓഫ് ക്രൈസ്റ്റ് മിനിസ്ട്രിസ് കേരള ഓവർസിയറും കാരക്കോണം എള്ളുവിള സഭാ ശുശ്രൂഷകനുമായ പാസ്റ്റർ ജസ്റ്റിൻ ആൽബിൻ(68) ഇന്ന് ഒക്ടോ.20 ന് നിത്യതയിൽ ചേർക്കപ്പെട്ടു. കഴിഞ്ഞ ചില ദിവസങ്ങളായി ശാരീരിക ക്ഷീണിതനായിരുന്നു. കോവിഡ് 19 സ്ഥിരീകരിച്ചതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. സംസ്കാര ശുശ്രൂഷ പിന്നീട്.
ഭാര്യ: ബേബി സരോജം.
മകൻ:ബെൻ ഫ്രാങ്കിൾ.
മകൾ:സിനി.
മരുമക്കൾ: ജോസഫ് നെഹമ്യ,
ഷെർളി ഫ്രാങ്കിൾ.
