Ultimate magazine theme for WordPress.

സുഡാനിലെ അഭയാർത്ഥി ക്യാമ്പിൽ വൈദികനെ ജയിലിലടച്ചു

 

സുഡാൻ : സുഡാനിലെ ഒരു അഭയാർത്ഥി ക്യാമ്പിൽ പ്രവർത്തിച്ചിരുന്ന ക്രൈസ്തവ വൈദികനെ മുസ്ലീം വിശ്വാസികളെ മതം മാറ്റിയെന്നാരോപിച്ച് അധികൃതർ തടവിലാക്കി. ക്യാമ്പിലെ സേവന പ്രവർത്തനങ്ങൾക്കിടയിലാണ് ഈ നടപടിയെന്ന് സന്നദ്ധ സംഘടനകൾ അറിയിച്ചു.

വൈദികന്റെ മനുഷ്യാവകാശങ്ങൾ സംരക്ഷിക്കപ്പെടണമെന്നും അദ്ദേഹത്തെ ഉടൻ മോചിപ്പിക്കണമെന്നും ആഗോള ക്രൈസ്തവ സംഘടനകൾ ആവശ്യപ്പെട്ടു. സമാധാനപരമായ രീതിയിൽ പ്രവർത്തിച്ചിരുന്ന മിഷണറിക്ക് നേരെയാണ് ഈ നീക്കമെന്ന് അവർ കുറ്റപ്പെടുത്തി.

മതസ്വാതന്ത്ര്യത്തിന് നേരെ ഉയരുന്ന ഇത്തരം വെല്ലുവിളികൾ ദക്ഷിണ സുഡാനിലെ സമാധാന അന്തരീക്ഷത്തെ ബാധിക്കുമെന്ന് ബിഷപ്പുമാരുടെ കൗൺസിൽ ആശങ്ക രേഖപ്പെടുത്തി.

Sharjah city AG

Comments are closed.