Ultimate magazine theme for WordPress.

ഐ.പി.സി പീച്ചി സെൻ്റർ കൺവൻഷൻ

തൃശൂർ : ഐ.പി.സി പീച്ചി സെൻ്ററിൻ്റെ ആഭിമുഖ്യത്തിൽ വാർഷിക കൺവൻഷൻ 2024 ഫെബ്രൂവരി 7 മുതൽ 11 വരെ ദിവസവും വൈകിട്ട് 6 മുതൽ 9 വരെ വിലങ്ങന്നൂർ സെൻ്ററിന് സമീപം തയ്യാർ ചെയ്ത സ്ഥലത്ത് നടക്കും. പാസ്റ്ററന്മാരായ കെ.ജെ തോമസ് കുമളി, തോമസ് ഫിലിപ്പ് വെന്മണി, പ്രിൻസ് തോമസ് റാന്നി, പി. സി ചെറിയാൻ റാന്നി, ബാബു ചെറിയാൻ പിറവം, ദാനിയേൽ കൊന്നനിൽക്കുന്നതിൽ ‘സജി കാനം , ഡോ ജേക്കബ് മാത്യു തൊടുപുഴ സിസ്റ്റർ ശ്രീലേഖ മാവേലിക്കര എന്നിവർ വചനപ്രഘോഷണം നടത്തും. ഇവാ : സാംസൺ ചെങ്ങന്നുർ, സിസ്റ്റർ നിർമ്മല പീറ്റർ ആൻ്റ് ടീം ഗാനശുശ്രൂഷ നിർവഹിക്കും.

വ്യാഴം രാവിലെ 10 മണിമുതൽ 1 മണി വരെ വുമൺസ് ഫെലോഷിപ്പ്, വെള്ളി ശനി രാവിലെ 10 മണി മുതൽ ഉപവാസ പ്രാർത്ഥന ഞായറാഴ്ച രാവിലെ 9.30 ന് സംയുക്ത ആരാധന ഉച്ച കഴിഞ്ഞ് 2 – 30 മുതൽ സണ്ടേസ്കൂൾ വാർഷികം എന്നിവ നടക്കും. സെൻ്റർ മിനിസ്റ്റർ പാസ്റ്റർ മാത്യു കെ വർഗീസ് ആത്‌മീയ ശുശ്രുഷകൾക്ക് നേതൃത്വം നൽകും.

Sharjah city AG