Ultimate magazine theme for WordPress.

ഇന്ന് ലോക മനുഷ്യാവകാശ ദിനം

മനുഷ്യന്റെ അവകാശങ്ങൾക്കായി ഒരു ദിനം.

1948 ഡിസംബര് 10നാണ് ഈ ദിനം മനുഷ്യാവകാശ ദിനമായി പ്രഖ്യാപിക്കപ്പെട്ടത്. 1950ല് എല്ലാ അംഗ രാജ്യങ്ങളെയും മനുഷ്യാവകാശ രംഗത്ത് പ്രവര്ത്തിക്കുന്ന സംഘടനകളെയും വിളിച്ച് കൂട്ടി ഈ ദിനം ആഘോഷിക്കാന് തീരുമാനമെടുത്തു.ഐക്യരാഷ്ട്ര സഭയുടെ പ്രഖ്യാപന പ്രകാരമാണിത്. എല്ലാ വര്ഷവും ഈ ദിനത്തില് ഉന്നതതല രാഷ്ട്രീയ സമ്മേളനങ്ങളും സാംസ്കാരിക പരിപാടികളും സംഘടിപ്പിക്കുന്നു. മനുഷ്യാവകാശ പ്രശ്നങ്ങള് സംബന്ധിച്ചുള്ള വിഷയങ്ങളിലാകും പരിപാടികള് സംഘടിപ്പിക്കുന്നത്.

എല്ലാ മനുഷ്യരും സ്വതന്ത്രരായും അവകാശങ്ങളോടെ ജീവിക്കുവാനുമാണ് ഭൂമിയിൽ പിറക്കുന്നത്. പക്ഷേ നിർഭാഗ്യവശാൽ ഭൂരിപക്ഷവും ജീവിക്കുന്നത് ഏതെങ്കിലും നിഷേധങ്ങളുടെ മധ്യേയാണ്. ദൈവമക്കളായ നാമും രാജ്യത്തെ പൗരന്മാരെന്ന നിലയിലുള്ള പല അവകാശങ്ങളും സ്വാതന്ത്ര്യങ്ങളും നിഷേധിക്കപ്പെട്ടവരാണ്. നമ്മൾ യഥാർത്ഥത്തിൽ പരലോകത്തിന്റെ അവകാശികളാണല്ലോ. നമ്മുടെ മധ്യത്തിൽ തന്നെ അവകാശ നിഷേധത്തിന്റെ അനേക സംഭവങ്ങൾ ദൃശ്യമാവുന്നുണ്ട്. മാറ്റങ്ങൾ അനിവാര്യമാണ്. ലോകത്തെ ചലിപ്പിച്ച ആദ്യകാല ഭക്തമാരുടെ ജീവിതത്തെ മുന്നിൽക്കണ്ട് ലോകത്തിലെ എല്ലാവരും തങ്ങളുടെ അവകാശങ്ങൾ സ്വാതന്ത്ര്യമായി അനുഭവിക്കുന്നതിന് സൃഷ്ടികർത്താവിന്റെ സന്നിധിയിൽ നമുക്കു അഭയയാചന ചെയ്യാം.

Leave A Reply

Your email address will not be published.