Ultimate magazine theme for WordPress.

ലോക അത്‍ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പ് ; ട്രിപ്പിൾ ജമ്പ് ഫൈനലിലേക്ക് എല്‍ദോസ് പോള്‍

ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന്‍താരം

യു എസ്: ഒറിഗോണിൽ നടക്കുന്ന ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ ട്രിപ്പിൾ ജമ്പ് ഫൈനലിലേക്ക് യോഗ്യത നേടുന്ന ആദ്യ ഇന്ത്യക്കാരനായി എൽദോസ് പോൾ. 16.68 മീറ്ററാണ് 25 കാരനായ താരം 12-ാം സ്ഥാനത്തും അവസാന സ്ഥാനത്തും ഫൈനലിലേക്ക് യോഗ്യത നേടിയത്. ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ട്രിപ്പിള്‍ ജംപ് ഫൈനലിലെത്തുന്ന ആദ്യ മലയാളിയാണ് എല്‍ദോസ് പോള്‍. ലോക റാങ്കിംഗില്‍ നിലവില്‍ 24-ാം സ്ഥാനത്താണ്. പിറവം സ്വദേശിയായ എല്‍ദോസ് പോള്‍ കോതമംഗലം എം എ കോളജില്‍ നിന്നാണ് ബിരുദം നേടിയത്. ഇപ്പോള്‍ അദ്ദേഹം ഇന്ത്യന്‍ നേവിയില്‍ പ്രവര്‍ത്തിച്ചുവരികയാണ്.

Leave A Reply

Your email address will not be published.