Ultimate magazine theme for WordPress.

ആരാധനലയത്തിൻ്റെ പണി: പുതിയ വിജ്ഞാപനത്തിൽ ആശങ്കക്ക് അടിസ്ഥാനമില്ല

തിരുവനന്തപുരം:ആഭ്യന്തര മന്ത്രാലയത്തിന്റെ ഇന്നലെ ഇറങ്ങിയ വിജ്ഞാപനം ധാരാളം അഭ്യൂഹങ്ങൾക്ക് കാരണമാകുന്നതായി പരാതി. മത സൗഹാർദ്ദം നഷ്ടപ്പെടുകയോ, ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാവുകയോ, ചട്ടങ്ങളിൽ വീഴ്ച വരുത്തുകയോ ചെയ്യുന്നത് തടയുമെന്ന നിലയിലുള്ള പുതിയ വിജ്ഞാപനമാണ് പെന്തക്കോസ്ത് സമൂഹത്തിനിടയിൽ ചർച്ചയാകുന്നത്.എന്നാൽ ഈ വിജ്ഞാപനത്തിൽ പറഞ്ഞിരിക്കുന്ന നിയമങ്ങൾ നിലവിലുള്ള ആരാധനാലയ നിർമ്മാണ ചട്ടങ്ങളുടെ ഭാഗമാണെന്നതാണ് സത്യം. അതു കൊണ്ട് തന്നെ കഴിഞ്ഞ ദിവസം മന്ത്രിസഭ പുറത്തിറക്കിയ കെട്ടിട നിർമ്മാണ ചട്ടങ്ങളെ ഇത് ഒരു വിധത്തിലും ബാധിക്കിനിടയില്ല.

പഞ്ചായത്ത്, മുൻസിപ്പാലിറ്റി പ്രദേശങ്ങളിലെ കെട്ടിട നിർമ്മാണ ചട്ടങ്ങളിൽ അനവധി ഇളവുകൾ നൽകി പുതിയ ഉത്തരവ് കഴിഞ്ഞ ആഴ്ച മന്ത്രിസഭ പുറത്തിറക്കിയിരുന്നു. ആരാധന ആലയങ്ങളുടെ നിർമ്മാണ അനുമതി നൽകുവാൻ നിലവിലുള്ള നിയമപ്രകാരം ജില്ലാ കളക്ടറുടെ അനുവാദം പഞ്ചായത്തിന് വേണമായിരുന്നു. എന്നാൽ പുതുക്കിയ നിയമങ്ങൾ പ്രകാരം പഞ്ചായത്ത് സെക്രട്ടറിക്ക് നേരിട്ട് കെട്ടിട നിർമ്മാണ അനുമതി നൽകുവാൻ കഴിയും.

നിലവിലുള്ള ചട്ടങ്ങൾ പ്രകാരം താലൂക്ക്, പോലീസ്, ജിയോളജി തുടങ്ങിയ സ്ഥാപനങ്ങളിൽ നിന്ന് നോഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് ലഭിച്ചാൽ മാത്രമേ അനുമതി നൽകുവാൻ പഞ്ചായത്ത് സെക്രട്ടറിക്ക് കഴിയുമായിരുന്നുള്ളൂ.
ഇത്തരം നൂലാമാലകൾ ആരാധനാലയ നിർമ്മാണത്തെ സാരമായി ബാധിച്ചിരുന്നു. അത് സർക്കാരിന് നേരിട്ട് ബോധ്യപ്പെട്ടതിനാൽ പ്രസ്തുത വിഷയത്തിൽ ഇളവ് വരുത്തുക എന്ന ഉദ്ദേശത്തോടു കൂടിയാണ് മന്ത്രിസഭ പുതിയ വിജ്ഞാപനം ഇറക്കിയത്. പുതിയ വിജ്ഞാപനപ്രകാരം പഞ്ചായത്ത് സെക്രട്ടറിക്ക് നേരിട്ട് ആരാധനാലയ നിർമ്മാണ അനുമതി നൽകാനുള്ള അധികാരം നൽകിയിട്ടുണ്ട്. എന്നാൽ ഈ വിജ്ഞാപനത്തെ കുറിച്ച് ജനങ്ങൾക്ക് ഇടയിൽ ഉണ്ടായിട്ടുള്ള സന്ദേഹങ്ങളും, വിമർശനങ്ങളും അധികാരികളുടെ ശ്രദ്ധയിൽപെട്ടിട്ടുണ്ട്. അതുകൂടി അനുഭാവപൂർവ്വം പരിഗണിച്ചു കൊണ്ടുള്ള വിജ്ഞാപനത്തിന്റെ പൂർണ്ണരൂപം ആയിരിക്കും വരും ദിവസങ്ങളിൽ പുറത്തിറങ്ങുന്നത്.

വാർത്ത : മോൻസി ജോർജ് കോന്നി

Leave A Reply

Your email address will not be published.