Ultimate magazine theme for WordPress.

വിശുദ്ധ കുർബ്ബാന വിലക്കിയ നടപടിയിൽ വ്യാപക പ്രതിഷേധം

ഇടുക്കി രൂപതയിലെ മരിയാപുരം ഇടവകപള്ളിയിൽ ഞായറാഴ്ചത്തെ വിശുദ്ധ കുർബ്ബാനയും ആരാധനയും തടഞ്ഞ പോലീസ് നടപടിയിൽ CROSS ഉൾപ്പെടെ വിവിധ സംഘടനകൾ പ്രതിഷേധം രേഖപ്പെടുത്തി. യാതൊരു വിധത്തിലുള്ള കോവിഡ് പ്രോട്ടോകോൾ ലംഘനവും ഉണ്ടായിട്ടില്ലാത്ത സാഹചര്യത്തിൽ എന്തിനാണ് പോലീസ് ഇത്ര വിവേകരഹിതമായ നടപടി സ്വീകരിച്ചതെന്ന് അധികാരികൾ വ്യക്തമാക്കണം.
♦️ ഗവൺമെന്റിന്റെ നിർദ്ദേശാനുസരണം എല്ലാ ആരാധനാലയങ്ങളെയും പോലെ മരിയപുരം ഇടവകപ്പള്ളിയും സമ്പൂർണ്ണമായി അടച്ചിട്ട നിലയിലായിരുന്നു. ഇതിനു വിരുദ്ധമായി എന്തെങ്കിലും നടപടികൾ പള്ളി അധികൃതരുടെ ഭാഗത്തുനിന്നു ഉണ്ടായിട്ടില്ല.

മരിയാപുരം പഞ്ചായത്തിലും ഇടവക അതിർത്തിയിലും രോഗവ്യാപനം നിയന്ത്രിക്കപ്പെട്ട് സാധാരണ നിലയിലായിരുന്നു. പതിനഞ്ചിൽ താഴെ മാത്രം ആളുകളെ പങ്കെടുപ്പിച്ച് ദൈവാലയങ്ങളിൽ ആരാധന നടത്താമെന്ന നിർദേശങ്ങളടങ്ങിയ മുഖ്യമന്ത്രിയുടെ പത്രസമ്മേളനത്തിന്റെ വിശദാംശങ്ങൾ ലഭിച്ചശേഷം മാത്രമാണ് ഞായറാഴ്ച വിശുദ്ധ കുർബ്ബാന അർപ്പിക്കുന്നതിനുള്ള ഒരുക്കങ്ങൾ നടത്തിയത്.
♦️ ഇടുക്കി രൂപതയിലെ മരിയാപുരം ഇടവക വികാരിക്കും ഇടവകാംഗങ്ങൾക്കും CROSS ഐക്യദാർഡ്യം പ്രഖ്യാപിക്കുന്നു.

Leave A Reply

Your email address will not be published.