Ultimate magazine theme for WordPress.

ഡോക്ടേഴ്സ് ഡേ എന്തിനു വേണ്ടി…?

ബ്ലസിൻ ജോൺ മലയിൽ

കോവിഡ് കാലത്ത് ഡോക്ടർമാരുടെ പ്രസക്തി വളരെയധികമാണെന്ന് ലോകത്ത് ആരോടാണ് നാം ഇന്ന് വിശദികരിക്കേണ്ടത്? നമ്മുടെ രാജ്യത്തിന്റെ നിലനിൽപ്പിലും പുരോഗതിയിലും ഡോക്ടർമാരുടെ പങ്ക് വളരെ നിർണ്ണായകമാണെന്ന് നാം ഇനി പ്രത്യേകം ആരോടെങ്കിലും പറയേണ്ടതുണ്ടോ?

ഡോക്ടർമാരുടെ നന്മയെ രാജ്യം ഒന്നടങ്കം അംഗീകരിക്കുന്നതിൻ്റെ ഭാഗമായാണ് ജൂലൈ ഒന്ന് നാഷണൽ ഡോക്ടേഴ്സ് ഡേയായി ആചരിക്കുന്നത്. പശ്ചിമ ബംഗാളിലെ
പ്രമുഖ ഡോക്ടറും രണ്ടാമത്തെ മുഖ്യമന്ത്രിയുമായിരുന്ന ഡോ. ബിദാൻ ചന്ദ്ര റോയിയുടെ ജനന-മരണ വാർഷികമാണ് ഇന്ത്യയിലെ ഡോക്ടേഴ്സ് ഡേ.

മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയും ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും സ്ഥാപിക്കുന്നതിൽ ബി സി റോയി വഹിച്ച
പങ്ക് വളരെ വലുതായിരുന്നു. അദ്ദേഹത്തോടുള്ള ആദരസൂചകമായി 1991 മുതൽ നമ്മുടെ ഭരണകൂടം ഡോക്ടർമാരുടെ ദിനം ആചരിച്ചു വരികയാണ്.
ജീവിതത്തിലെ പ്രതിസന്ധി ഘട്ടങ്ങളിൽ
നിസ്വാർത്ഥമായി ചികിത്സിച്ച ഡോക്ടർമാർക്കുള്ള നന്ദി രേഖപ്പെടുത്താനുള്ള അവസരമാണ് ഈ ദിനം. ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ വ്യത്യസ്ത തീയതികളിലാണ് ഡോക്ടേഴ്സ് ഡേ വർഷങ്ങളായി ആഘോഷിക്കുന്നത്.

അമേരിക്കൻ ഐക്യനാടുകളിൽ മാർച്ച് 30 നും ക്യൂബയിൽ ഡിസംബർ 3 നും ഇറാനിൽ ഓഗസ്റ്റ് 23 നുമാണ് ഡോക്ടേഴ്സ് ഡേ ആഘോഷിക്കുന്നത്. എന്നാൽ ലോകത്ത് ആദ്യമായി ഡോക്ടർ ദിനം ആചരിച്ചത് 1933 മാർച്ചിൽ അമേരിക്കയിലെ ജോർജിയയിലാണ് . അന്ന് അവിടെയുള്ളവർ തങ്ങളുടെ ഡോക്ടർമാർക്ക് ആശംസ കാർഡുകൾ കൈമാറുകയും മരണമടഞ്ഞ ഡോക്ടർമാരുടെ ശവക്കുഴികളിൽ പൂക്കൾ സമർപ്പിക്കുകയും ചെയ്തിരുന്നു.

ബ്ലസിൻ ജോൺ മലയിൽ

Leave A Reply

Your email address will not be published.