Ultimate magazine theme for WordPress.

വാട്സ്ആപ് നിബന്ധന, അംഗീകരിച്ചില്ലെങ്കില്‍ അക്കൗണ്ട് ഇല്ലാതാകും

കാലിഫോര്‍ണിയ: മെസ്സേജിങ് ആപ്പായ വാട്‌സ് ആപ്പ് ഉപയോഗ നിബന്ധനങ്ങളും സ്വാകാര്യത നയങ്ങളും പരിഷ്‌കരിക്കുന്നു. ഇത് സംബന്ധിച്ച സന്ദേശം കമ്പനി ഇന്നലെ വൈകീട്ട് മുതല്‍ ഉപയോക്താക്കള്‍ക് നല്‍കി തുടങ്ങി.

വാട്‌സ് ആപ്പ് ഉപയോഗ നിബന്ധനകളും സ്വകാര്യതാ നയങ്ങളും പരിഷ്‌കരിക്കുകയാണെന്ന് കമ്പനി ഉപയോക്താക്കള്‍ക്കയച്ച സന്ദേശത്തില്‍ പറഞ്ഞു. തങ്ങളുടെ മാതൃ കമ്പനിയായ ഫേസ് ബുക്കുമായി ചാറ്റ് വിവരങ്ങള്‍ പങ്കുവെക്കാം കഴിയുന്നതുള്‍പ്പെടെയുള്ള പരിഷ്‌കരണങ്ങളാണ് കമ്പനി കൊണ്ട് വന്നത്. അടുത്ത മാസം എട്ടിനാണ് പുതിയ നിബന്ധനകള്‍ നിലവില്‍ വരിക. നിബന്ധനകള്‍ അംഗീകരിച്ചാല്‍ മാത്രമേ വാട്‌സ് ആപ്പ് തുടര്‍ന്ന് ഉപയോഗിക്കാന്‍ കഴിയുക.

വാട്‌സ്ആപ്പ് ഉപയോഗിക്കുന്നവരുടെ ഫോണ്‍ വിവരങ്ങളും സ്ഥല വിവരങ്ങളും ശേഖരിക്കും. ഹാര്‍ഡ് വെയര്‍ മോഡല്‍, ഓപ്പറേറ്റിംഗ് സിസ്റ്റം വിവരങ്ങള്‍, ബാറ്ററി ചാര്‍ജ്, സിഗ്‌നല്‍ വിവരങ്ങള്‍, കണക്ഷന്‍ വിവരങ്ങള്‍, ഭാഷ, ഐ.പി വിലാസം തുടങ്ങിയ വിവരങ്ങളും ഇതിലുള്‍പ്പെടും\’. അതേസമയം, വാട്‌സ്ആപ്പിന്റെ ഈ പുതിയ നിബന്ധനകള്‍ക്കെതിരെ സാമൂഹിക മാധ്യമങ്ങളില്‍ വിമര്‍ശനം ഉയരുന്നുണ്ട്.

1 Comment
  1. ecommerce says

    Wow, amazing blog layout! How long have you been blogging for?
    you make blogging look easy. The whole look of your web site is wonderful, as well as
    the content! You can see similar here e-commerce

Leave A Reply

Your email address will not be published.