Ultimate magazine theme for WordPress.

വാട്‌സ് ആപ്പ് സൗജന്യ ബാക്കപ്പ് സംവിധാനം നിര്‍ത്താനൊരുങ്ങുന്നു

കാലിഫോര്‍ണിയ: വാട്‌സ് ആപ്പിലെ ചാറ്റുകളും ചിത്രങ്ങളും വീഡിയോകളും മറ്റ് ഡോക്യുമെന്റുകളും ശേഖരിച്ചു വെക്കാനുള്ള സൗജന്യ ബാക്കപ്പ് സംവിധാനം ഗൂഗിള്‍ ഉടന്‍ അവസാനിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. വാബീറ്റാഇന്‍ഫോയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. സമീപകാലത്തായി ഗൂഗിള്‍ പരിധിയില്ലാത്ത ക്ലൗഡ് സ്‌റ്റോറേജ് സംവിധാനം നിര്‍ത്തലാക്കിയിരുന്നു. ഇനിമുതല്‍ ഗൂഗിള്‍ ആപ്പുകളില്‍ ഉപയോക്താക്കള്‍ക്ക് പരമാവധി 15 ജിബി വരെ മാത്രമാണ് ഡാറ്റ ശേഖരിച്ചുവെക്കാന്‍ കഴയുക.
കൂടുതല്‍ വേണമെങ്കില്‍ പണം നല്‍കേണ്ടി വരും. എന്നിട്ടും വാട്‌സ്ആപ്പ് യൂസര്‍മാര്‍ക്ക് മാത്രം യഥേഷ്ടം ആപ്പിലെ ബാക്കപ്പുകള്‍ ഗൂഗിള്‍ ഡ്രൈവിലേക്ക് സംഭരിക്കാന്‍ കഴിഞ്ഞിരുന്നു.എന്നാല്‍, അതിനും ഒടുവില്‍ പരിധി നിശ്ചയിക്കാന്‍ പോവുകയാണെന്ന റിപ്പോര്‍ട്ടാണ് പുരത്തു വരുന്നത്. വാട്ട്സ്ആപ്പ് ഉടന്‍ തന്നെ പരിധിയില്ലാത്ത ഡ്രൈവ് ബാക്കപ്പുകള്‍ അവസാനിപ്പിച്ച് ഗൂഗിള്‍ ഡ്രൈവില്‍ നിങ്ങളുടെ വാട്ട്സ്ആപ്പ് ഡാറ്റ ബാക്കപ്പ് ചെയ്യുന്നതിന് ഒരു പരിമിത പ്ലാന്‍ അവതരിപ്പിച്ചേക്കും. ഡ്രൈവില്‍ പരിധിയില്ലാത്ത ബാക്കപ്പുകള്‍ വാഗ്ദാനം ചെയ്യുന്നതിനായി 2018ലായിരുന്നു ഗൂഗിളുമായി വാട്‌സ് ആപ്പ് കരാറുണ്ടാക്കിയത്. ഇപ്പോള്‍ യൂസര്‍മാര്‍ക്ക് ജി-ഡ്രൈവില്‍ ലഭ്യമാകുന്ന സ്റ്റോറേജ് ക്വാട്ടയില്‍ കണക്കാക്കാതെ തന്നെ ഡ്രൈവില്‍ പരിധിയില്ലാത്ത വാട്ട്സ്ആപ്പ് ബാക്കപ്പുകള്‍ ആസ്വദിക്കാനാകുന്നത് ഈ കരാര്‍ മൂലമാണ്.
ഇതാണ് അവസാനിപ്പിക്കാന്‍ പോകുന്നത്. ഇതോടെ ഇനിമുതല്‍ വാട്സ്ആപ്പ് ഉപയോക്താവിന് പരമാവധി 2000 എംബി (2ജിബി) ഡേറ്റ മാത്രമായിരിക്കും ഗൂഗിള്‍ ഡ്രൈവില്‍ സംഭരിക്കാനാകുക.

Leave A Reply

Your email address will not be published.