Ultimate magazine theme for WordPress.

യുദ്ധരഹിത മിഡിൽ ഈസ്റ്റ് തേടി സന്ദർശനം ; മാർപാപ്പ

യുഎഇ: സെപ്തംബർ 14 മുതൽ 15 വരെ കസാക്കിസ്ഥാന്റെ തലസ്ഥാനമായ അസ്താനയിൽ നടന്ന ലോക നേതാക്കളുടെയും പരമ്പരാഗത മതങ്ങളുടെയും ദ്വിദിന കോൺഗ്രസിന് ശേഷം, ഫ്രാൻസിസ് മാർപാപ്പയും ഡോ. ​​അൽ തയീബും 200-ലധികം മതനേതാക്കളും ചേരുന്ന ദ്വിദിന ബഹ്‌റൈൻ സമ്മേളനം നവംബർ 3 നു നടത്തും. യുദ്ധരഹിത മിഡിൽ ഈസ്റ്റ് എന്ന ധൗത്യത്തിനായിട്ടാണ് ഈ സമ്മേളനം ഒരുക്കിയിരിക്കുന്നത്. മധ്യപൗരസ്ത്യദേശത്തെ ബാധിക്കുന്ന വിഭാഗീയ സംഘട്ടനങ്ങൾക്കും നാഗരികതകളുടെ ഏറ്റുമുട്ടലുകൾക്കും പകരം സൗഹാർദത്തിന് ഊന്നൽ നൽകുന്ന ഒരു ആഗോള സമ്മേളനം ആക്കിത്തർക്കാനായി ശ്രമിക്കുന്നതായി അധികാരികൾ അറിയിച്ചു. ഒപ്പം അൻപത് ദിവസം മുമ്പ് കസാക്കിസ്ഥാനിൽ വെച്ച് നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷം ഇത്തവണ വീണ്ടും ബഹ്‌റൈനിലെ ഇസ്‌ലാമിക രാജവാഴ്ചയിൽ ഫ്രാൻസിസ് മാർപാപ്പയും ഈജിപ്തിലെ അൽ അസ്ഹറിലെ ഗ്രാൻഡ് ഇമാം ഷെയ്ഖ് അഹമ്മദ് എൽ തയീബും ലോകമത നേതാക്കളും യുദ്ധങ്ങളിൽ നിന്ന് മുക്തമായ ഒരു മിഡിൽ ഈസ്റ്റ് സാധ്യമാണെന്ന സന്ദേശവും നൽകും.

Leave A Reply

Your email address will not be published.