Ultimate magazine theme for WordPress.

സംസ്ഥാനത്ത് വാക്സിന്‍ ക്ഷാമം

തിരുവനന്തപുരം: കോവിഡ് മൂന്നാം തരംഗത്തെ നേരിടാൻ വാക്സിനേഷൻ വേഗത്തിലാക്കേണ്ടതുണ്ട്. പക്ഷേ വാക്സിൻ സ്റ്റോക്ക് ഇല്ല. സംസ്ഥാനത്ത് കോവിഡ് വാക്സിൻ ക്ഷാമം അതിരൂക്ഷമാണ്. ആറര ശതമാനം പേർക്ക് മാത്രമാണ് വാക്സിൻ രണ്ട് ഡോസ് ലഭിച്ചത്. ആദ്യ ഡോസ് എടുത്തവർ‌ക്കാകട്ടെ രണ്ടാം ഡോസ് കിട്ടാനില്ലാത്ത അവസ്ഥയാണ്. ഭൂരിഭാഗം ജില്ലകളിലും വാക്സിനേഷൻ മുടങ്ങിയിട്ട് രണ്ടുദിവസമായി. ഇന്ന് രാത്രിയോടെ വാക്സിനെത്തിയാൽ നാളെ മുതൽ വാക്സിനേഷൻ പുനരാരംഭിക്കുമെന്നാണ് അധികൃതർ പറയുന്നത്.വാക്സിനേഷൻ പൂർണമായും സൗജന്യമാക്കിയതോടെ കേന്ദ്രം അനുവദിക്കാതെ നേരിട്ട് കമ്പനികളിൽ നിന്ന് വാങ്ങുന്നതും പ്രായോഗികമല്ല. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് മേഖല വാക്സിൻ സ്റ്റോറിൽ കോവീഷീൽഡ് പൂർണമായും തീർന്നു. കോഴിക്കോട്, എറണാകുളം മേഖലയിൽ കോവാക്സിൻ സ്റ്റോക്കില്ല. 2011ലെ സെന്‍സസ് അനുസരിച്ച് 26.2 ശതമാനം പേര്‍ക്ക് ഒന്നാം ഡോസും 6.61 ശതമാനം പേര്‍ക്ക് രണ്ടാം ഡോസും നല്‍കിയിട്ടുണ്ട്.45 വയസിന് മുകളിൽ രണ്ട് ഡോസ് കിട്ടിയത് 23% പേർക്ക് മാത്രം 45 വയസിന് മുകളിൽ ആദ്യ ഡോസ് കിട്ടിയത് 59% പേർക്ക്.
രണ്ടാം ഡോസ് കിട്ടാനുള്ളത് അൻപത് ലക്ഷം പേർക്കാണ്. മൂന്നാം തരംഗം തടയണമെകിൽ അഞ്ചു കോടി വാക്സിൻ ഡോസ് എങ്കിലും കേരളത്തിന് ലഭിക്കേണ്ടതുണ്ടെന്നാണ് വിദഗ്ധ അഭിപ്രായം. 40 വയസിന് മുകളിലുള്ളവർക്കും 18 വയസുമുതൽ 40 വരെയുള്ള 56 വിഭാഗങ്ങളെയും മുൻഗണന വിഭാഗത്തിൽ ഉൾപ്പെടുത്തി വാക്സിൻ നൽകുന്നുണ്ട്. സംസ്ഥാനത്ത് ഇതുവരെ ആകെ 1,09,61,670 ഡോസ് വാക്‌സിനാണ് നല്‍കിയത്. അതില്‍ 87,52,601 പേര്‍ക്ക് ഒന്നാം ഡോസ് വാക്‌സിനും 22,09,069 പേര്‍ക്ക് രണ്ടാം ഡോസ് വാക്‌സിനുമാണ് നല്‍കിയത്.
2011ലെ സെന്‍സസ് അനുസരിച്ച് 26.2 ശതമാനം പേര്‍ക്ക് ഒന്നാം ഡോസും 6.61 ശതമാനം പേര്‍ക്ക് രണ്ടാം ഡോസും നല്‍കിയിട്ടുണ്ട്.
8,84,290 ഡോസ് വാക്‌സിനാണ് സംസ്ഥാനം വാങ്ങിയത്. 96,29,330 ഡോസ് വാക്‌സിന്‍ കേന്ദ്രം നല്‍കി. സംസ്ഥാനത്ത് ഇതുവരെ ആകെ 1,09,61,670 ഡോസ് വാക്‌സിനാണ് നല്‍കിയത്. അതില്‍ 87,52,601 പേര്‍ക്ക് ഒന്നാം ഡോസ് വാക്‌സിനും 22,09,069 പേര്‍ക്ക് രണ്ടാം ഡോസ് വാക്‌സിനുമാണ് നല്‍കിയത്.

Leave A Reply

Your email address will not be published.