Ultimate magazine theme for WordPress.

രാജ്യത്ത് 45 വയസ്സിനു മുകളിലുള്ളവര്‍ക്ക് ഏപ്രില്‍ ഒന്ന് മുതല്‍ വാക്‌സിന്‍

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് പ്രതിരോധ കുത്തിവെപ്പ് മൂന്നാം ഘട്ടത്തിലേക്ക് കടക്കുന്നതിന്റെ ഭാഗമായി 45 വയസ്സിനു മുകളിലുള്ളവര്‍ക്ക് ഏപ്രില്‍ ഒന്ന് മുതല്‍ വാക്‌സിന്‍ നല്‍കുമെന്ന് കേന്ദ്രം. 45 വയസ്സിനു മുകളിലുള്ളവര്‍ കുത്തിവയ്‌പ്പെടുക്കാന്‍ തയ്യാറാകണമെന്ന് കേന്ദ്ര മന്ത്രി പ്രകാശ് ജാവഡേക്കര്‍ പറഞ്ഞു. 60 വയസ്സിനു മുകളിലുള്ളവര്‍ക്കും 45 വയസ്സിനു മുകളിലുള്ളവര്‍ക്കും മറ്റു രോഗങ്ങളുള്ളവര്‍ക്കുമാണ് നിലവില്‍ വാക്‌സിന്‍ നല്‍കുന്നത്. പല സംസ്ഥാനങ്ങളിലും കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ വിദഗ്ധരുടെ നിര്‍ദേശമനുസരിച്ചാണ് സര്‍ക്കാരിന്റെ തീരുമാനം. ആദ്യ ഡോസ് എടുത്തവര്‍ക്ക് രണ്ടാം ഡോസ് എടുക്കാനുള്ള സമയപരിധിയും നീട്ടിയിട്ടുണ്ട്. രണ്ടാം ഡോസ് എട്ടാഴ്ചയ്ക്കുള്ളില്‍ എടുത്താല്‍ മതി. രാജ്യത്ത് വാക്‌സിനു ക്ഷാമമില്ലെന്നും ആവശ്യത്തിനു വാക്‌സിന്‍ ഡോസുകളുണ്ടെന്നും ജാവഡേക്കര്‍ വ്യക്തമാക്കി. രാജ്യത്ത് ഇതുവരെ 4.85 കോടി ആളുകള്‍ വാക്‌സിന്റെ ഒരു ഡോസ് എങ്കിലും സ്വീകരിച്ചെന്നും 80 ലക്ഷം പേര്‍ രണ്ടു ഡോസും എടുത്തെന്നും മന്ത്രി പറഞ്ഞു.പുതിയ റിപ്പോര്‍ട്ടുകളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലാണ് \’കോവിഷീല്‍ഡ്\’ വാക്‌സിന്‍ ഡോസുകള്‍ക്കിടയില്‍ മാറ്റം വരുത്താന്‍ ആരോഗ്യമന്ത്രാലയം തീരുമാനിച്ചത്. നാല് മുതല്‍ എട്ട് ആഴ്ചകളുടെ വ്യത്യാസത്തില്‍ രണ്ടാം ഡോസ് സ്വീകരിക്കുന്നതിലൂടെ കൂടുതല്‍ പ്രതിരോധം ലഭിക്കും. 46 ആഴ്ചകളുടെ വ്യത്യാസത്തില്‍ വാക്‌സിന്‍ നല്‍കാമെന്നായിരുന്നു കോവിഷീല്‍ഡിന് അടിയന്തര ഉപയോഗാനുമതി നല്‍കുമ്പോള്‍ വ്യക്തമാക്കിയിരുന്നത്. ഡോസുകള്‍ക്കിടയിലെ മാറ്റം കോവിഷീല്‍ഡിനു മാത്രമാണു ബാധകം. അതേസമയം, രാജ്യത്ത് ഒരു ഇടവേളക്ക് ശേഷം കൊവിഡ് കേസുകള്‍ വര്‍ധിക്കുകയാണ്. തുടര്‍ച്ചയായ മൂന്നാം ദിവസവും കൊവിഡ് രോഗികളുടെ എണ്ണം 40,000 കടന്നു. രാജ്യത്ത് പുതുതായി 40,715 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 199 മരണവും സ്ഥിരീകരിച്ചു.

Leave A Reply

Your email address will not be published.