Ultimate magazine theme for WordPress.

മെയ് ഒന്നുമുതൽ 18 വയസ് കഴിഞ്ഞ എല്ലാവർക്കും വാക്സിൻ

ന്യൂഡൽഹി: രാജ്യത്ത് മെയ് ഒന്നുമുതൽ 18 വയസ് കഴിഞ്ഞ എല്ലാവർക്കും കൊവിഡ് വാക്സിൻ നൽകാൻ തീരുമാനം. കൊവിഡ് വാക്സിനേഷൻ മൂന്നാംഘട്ടത്തിന്‍റെ ഭാഗമായാണ് പ്രഖ്യാപനം. മൂന്നാംഘട്ടത്തിൽ വാക്സിൻ വിതരണം ഉദാരമാക്കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസാണ് അറിയിച്ചത്.

രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായതിന് പിന്നാലെയാണ് വാക്സിനേഷൻ ഉദാരമാക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചിരിക്കുന്നത്. ഇന്ന് വൈകീട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ ഡോക്ടർമാരുമായി ചർച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വാക്സിനേഷൻ മൂന്നാംഘട്ടവുമായി ബന്ധപ്പെട്ട പ്രഖ്യാപനം വന്നത്.നിലവിൽ കൊവിഡ് മുന്നണി പോരാളികള്‍ക്കും 45 വയസിന് മുകളിലുള്ളവര്‍ക്കുമാണ് രാജ്യത്ത് വാക്‌സിന്‍ നല്‍കി വരുന്നത്. ആദ്യഘട്ടത്തിൽ അറുപത് വയസിന് മുകളിലുള്ളവർക്കും രണ്ടാംഘട്ടത്തിൽ 45 വയസിന് മുകളിലുള്ളവർക്കുമായിരുന്നു വാക്സിൻ അനുവദിച്ചത്. ഇതാണ് 18 വയസിന് മുകളിലുള്ളവർക്കായി മാറ്റിയിരിക്കുന്നത്. കമ്പനികൾ ഉൽപാദിപ്പിക്കുന്ന വാക്സിന്‍റെ 50 ശതമാനം കേന്ദ്ര സർക്കാരിനു നൽകാൻ യോഗം തീരുമാനിച്ചു. വാക്സിൻ പൊതുവിപണിയിൽ വിൽക്കുന്നതിനും കമ്പനികൾക്ക് അനുമതി നൽകി. സംസ്ഥാനങ്ങൾക്കു കമ്പനികളിൽനിന്നു വാക്സിൻ നേരിട്ടു വാങ്ങാമെന്നും സർക്കാർ തീരുമാനങ്ങളിലുണ്ട്.

Leave A Reply

Your email address will not be published.