Ultimate magazine theme for WordPress.

കുട്ടികള്‍ക്കുള്ള കൊവിഡ് വാക്സിൻ അടുത്ത മാസം മുതൽ

ന്യൂഡൽഹി: ഇന്ത്യയിൽ അടുത്ത മാസം മുതൽ കുട്ടികള്‍ക്കും കൊവിഡ് 19 വാക്സിൻ നല്‍കിത്തുടങ്ങിയേക്കുമെന്ന് ഐസിഎംആര്‍ വിദഗ്ധര്‍. 18 വയസിൽ താഴെയുള്ളവര്‍ക്കുള്ള വാക്സിൻ്റെ ക്ലിനിക്കൽ പരീക്ഷണം അന്തിമഘട്ടത്തിലെത്തിയ സാഹചര്യത്തിലാണ് സെപ്റ്റംബര്‍ മുതൽ കുട്ടികള്‍ക്കും കൊവിഡ് വാക്സിൻ നല്‍കിത്തുടങ്ങിയേക്കുമെന്ന റിപ്പോര്‍ട്ട് പുറത്തു വരുന്നത്.

കുട്ടികളിലെ രണ്ട്, മൂന്ന് ഘട്ട ക്ലിനിക്കൽ പരീക്ഷണം പുരോഗമിക്കുകയാണെന്നാണ് പൂനെ നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് ഡയക്ടര്‍ പ്രിയ എബ്രഹാം വ്യക്താക്കിയത്. ആരോഗ്യമന്ത്രാലയത്തിൻ്റെ നിയന്ത്രണത്തിൽ ഐസിഎംആറിനു കീഴിലാണ് എൻഐവി പ്രവര്‍ത്തിക്കുന്നത്. നിലവിൽ മുതിര്‍ന്നവര്‍ക്കായി രാജ്യത്ത് അനുമതി നല്‍കിയിട്ടുള്ള വാക്സിനുകള്‍ക്കു പുറമെ സൈഡസ് കാഡിലയുടെ കൊവിഡ് പ്രതിരോധ വാക്സിനും കുട്ടികളിൽ ക്ലിനിക്കൽ പരീക്ഷണം പുരോഗമിക്കുന്നുണ്ട്. സെപ്റ്റംബര്‍ മാസത്തോടു കൂടി കുട്ടികളെ കൊവാക്സിൻ ക്ലിനിക്കൽ പരീക്ഷണ ഫലം പുറത്തു വരുമെന്ന് എയിംസ് ഡയറക്ടര്‍ രൺദീപ് ഗുലേറിയ വ്യക്തമാക്കിയിരുന്നു. അനുമതി ലഭിച്ചാൽ കുട്ടികള്‍ക്കും വാക്സിൻ നല്‍കിത്തുടങ്ങുമെന്നും ഘട്ടം ഘട്ടമായി ക്ലാസുകള്‍ തുടങ്ങാൻ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി. കുട്ടികള്‍ക്കുള്ള വാക്സിനേഷനായി അനുമതി നല്‍കാനുള്ള നടപടികള്‍ അവസാനഘട്ടത്തിലാണെന്നാണ് കേന്ദ്രസര്‍ക്കാരിനെ ഉദ്ധരിച്ചുള്ള വിവിധ റിപ്പോര്‍ട്ടുകള്‍. കുട്ടികളിലെ വാക്സിനേഷൻ ഉടൻ തന്നെ ആരംഭിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മണ്ഡവ്യ കഴിഞ്ഞ ദിവസം ബിജെപി എംപിമാരെയും അറിയിച്ചിരുന്നു.

Leave A Reply

Your email address will not be published.