Ultimate magazine theme for WordPress.

നിർബന്ധിത മതപരിവർത്തന നിരോധന ഓർഡിനൻസുമായി യു.പി. സർക്കാർ

ഉത്തർപ്രദേശ് : നിർബന്ധിത മതപരിവർത്തനം തടയുന്നതിനായി ഓർഡിനൻസുമായി ഉത്തർപ്രദേശ് സർക്കാർ . മതപരിവർത്തനത്തിന് എതിരെ ശക്തമായ നിയമം കൊണ്ടുവരുമെന്ന് പറഞ്ഞ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സർക്കാർ , ഒന്നു മുതൽ അഞ്ച് വർഷം വരെ തടവും 15,000 രൂപ പിഴയും , പ്രായ പൂർത്തിയാകാത്തവരെയോ SC / ST സത്രീകളെയോ മതപരിവർത്തനം നടത്തിയാൽ മൂന്നു മുതൽ പത്ത് വർഷം തടവും 25,000 രൂപയും പിഴയുമാണ് ശിക്ഷയെന്ന് സംസ്ഥാന ക്യാബിനറ്റ് മന്ത്രി സിദ്ധാർത്ഥ് നാഥ് സിംഗ് അറിയിച്ചു .ചൊവ്വാഴ്ച പുറത്തിറക്കിയ മതപരിവർത്തന ഓർഡിനൻസ് 2020 ൽ ഒരു സ്ത്രീയെ ഒരു മതത്തിൽ നിന്ന് മറ്റൊന്നിലേക്ക് പരിവർത്തനം ചെയ്യാനുള്ള പ്രാഥമിക ലക്ഷ്യത്തിനായി വിവാഹം ചെയ്യ പെട്ടാൽ വിവാഹത്തെ അസാധുവായി പ്രഖ്യാപിക്കാൻ വ്യവസ്ഥ ചെയ്യുന്നു.

വിവാഹത്തിനായി മതം മാറുന്നതിന് രണ്ട് മാസം മുൻപേ ജില്ലാ മജിസ്ട്രേറ്റ് മുമ്പാകെ നേരിട്ട് ഹാജരായി നടത്തിയിരിക്കണം . അല്ലാത്തവയ്ക്ക് നിയമസാധുതയില്ല . നിർബന്ധിത കൂട്ടമതപരിവർത്തനങ്ങൾക്ക് മൂന്ന് മുതൽ 10 വർഷങ്ങൾ വരെ തടവും 50,000 രൂപ പിഴയുമാണ് ശിക്ഷ . ചൊവ്വാഴ്ചത്തെ പ്രഖ്യാപനത്തോടെ സമാനമായ പ്രഖ്യാപനം നടത്തിയ സംസ്ഥാനങ്ങളുടെ പട്ടികയിൽ ഉത്തർപ്രദേശും ചേർന്നു.യു.പി.യ്ക്ക് പിന്നാലെ ഹരിയാനയും മതനിരോധന ഓർഡിനൻസ് കൊണ്ടുവരുവാൻ ഒരുങ്ങുന്നു എന്ന റിപ്പോർട്ടുകളുണ്ട്

Leave A Reply

Your email address will not be published.