Ultimate magazine theme for WordPress.

യുഎഇയിൽ പെന്തെക്കോസ്ത് ചർച്ചുകൾ ഭാഗീഗമായി പുനരാരംഭിച്ചു.

യുഎഇയിൽ പെന്തെക്കോസ്ത് ചർച്ചുകൾ ഭാഗീഗമായി പുനരാരംഭിച്ചു.\"\"
അബുദാബി: കോവിഡ് -19 മൂലം കഴിഞ്ഞ 6 മാസമായി യുഎഇയിൽ അടഞ്ഞുകിടന്നിരുന്ന പെന്തെക്കോസ്ത് ചർച്ചുകൾ ഭാഗീഗമായി പുനരാരംഭിച്ചു. 800 പേർക്ക് ഇരിക്കാവുന്ന ഹോളിൽ 100 സീറ്റ് എന്ന തോതിലാണ് ഇരിപ്പിടങ്ങൾ. മാസ്ക്കും ഗ്ലൌസും നിർബന്ധമായും ധരിക്കണം. പാസ്റ്റർമാർ മാസ്ക്ക് ഉപയോഗിക്കാത്ത സമയത്ത് ഫെയ്സ് ഫീൽഡ് ധരിച്ചിരിക്കണമെന്നും കൃത്യമായ അകലം പാലിച്ച് കൂട്ടം കൂടാതെ ശാന്തമായി ആരാധിക്കണം എന്ന് അരോഗ്യ പ്രവർത്തകർ അറിയിച്ചിട്ടുണ്ട്. അബുദാബി സെന്റ് ആൻഡ്രൂസ് ചർച്ചിൽ ഐപിസി, ശാരോൻ, ടി പി എം സഭകൾ ആരാധന പുനരാരംഭിച്ചു., ദുബായ് ട്രിനിറ്റി ചർച്ചിലും ഫുജൈറ ന്യൂ ടെസ്റ്റ്മെന്റ് (TPM) ചർച്ചിലും ആരാധനകൾ പുനരാരംഭിച്ചിട്ടുണ്ട്. ഷാർജ വർഷിപ് സെന്റർ, യൂണിയൻ ചർച്ച്, അബുദാബി ബ്രതറൻ ചർച്ച് സെന്റർ എന്നിവടങ്ങളിൽ ഇതുവരെ ആരാധന പുനരാരംഭിച്ചിട്ടില്ല. നേരിട്ട് പങ്കെടുക്കാൻ കഴിയാത്തവർക്ക് ഓൺ ലൈൻ സേവനം ലഭ്യമാണ്.

Leave A Reply

Your email address will not be published.