Ultimate magazine theme for WordPress.

യു എ ഇ ചർച്ച് ഓഫ് ഗോഡ്, സംയുക്ത ആരാധന

കോവിഡ് മഹാമാരിയാൽ അറ്റുപോയ ആത്മീയ ബന്ധങ്ങളെ ക്രിസ്തുവിന്റെ സ്നേഹത്തിൽ കൂട്ടി ഇണക്കുവാൻ രണ്ടു വർഷത്തെ ഇടവേളയ്ക്ക് ശേഷം ചർച്ച് ഓഫ് ഗോഡ് യു എ ഇ സംയുക്ത ആരാധന നടത്തുന്നു. 2021 ഡിസംബർ 2ന് ഷാർജ വർഷിപ് സെന്റർ മെയിൻ ഹാളിൽ വെച്ച് ആയിരിക്കും സംയുക്ത ആരാധന നടക്കുന്നത്. യു എ ഇ-ലെ വിവിധ എമിറേറ്റ്സുകളിൽ പ്രവർത്തിക്കുന്ന സുവിശേഷകരും സഭാ വിശ്വാസികളും സമ്മേളിക്കുന്ന ഈ യോഗം രാവിലെ 9:30നു ആരംഭിക്കും. ഗവണ്മെന്റ് നിർദേശിച്ചിരിക്കുന്ന കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കേണ്ടതിനാൽ 12 വയസിനു മുകളിൽ പ്രായമുള്ളവർക്ക് മാത്രമേ ഹാളിൽ പ്രവേശനം അനുവദിക്കുകയുള്ളു. നിഷ്കർഷിച്ചിരിക്കുന്ന നിർദേശാനുസരണം തിരുമേശയും സംയുക്ത ആരാധനയിൽ ക്രമീകരിച്ചിട്ടുണ്ട് എന്ന് നാഷണൽ ഓവർസിയർ റവ ഡോ കെ ഒ മാത്യുവും, നാഷണൽ സെക്രട്ടറി പാസ്റ്റർ ജോർജ്ജ് ടൈറ്റസും അറിയിച്ചു.

Leave A Reply

Your email address will not be published.