Ultimate magazine theme for WordPress.

5100 ക്രൈസ്തവരെ അഫ്ഗാനിസ്ഥാനില്‍നിന്നും രക്ഷിച്ച് യു.എസ്. മിഷന്‍ സംഘടന

5100 ക്രൈസ്തവരെ അഫ്ഗാനിസ്ഥാനില്‍നിന്നും രക്ഷിച്ച് യു.എസ്. മിഷന്‍ സംഘടന. അഫ്ഗാനിസ്ഥാനിലെ രാഷ്ട്രീയ സംഭവ വികാസങ്ങളെ തുടര്‍ന്ന് പ്രതിസന്ധിയിലായ 5100 ക്രൈസ്തവരെ അമേരിക്കന്‍ റേഡിയോ അവതാരകനും തന്റെ മിഷന്‍ സംഘടനയും ചേര്‍ന്ന് നടത്തിയ സാഹസിക രക്ഷാദൌത്യത്തില്‍ സുരക്ഷിതരായി യു.എസ്. മണ്ണില്‍ എത്തിക്കാന്‍ കഴിഞ്ഞു. നസ്രയീന്‍ ഫണ്ട് സ്ഥാപകനും സ്പെയ്സ് മീഡിയായുടെ സ്ഥാപകനുമായ ഗ്ളന്‍ ബെക്കാണ് നരകതുല്യമായ അവസ്ഥയില്‍നിന്നും ക്രൈസ്തവരെ രക്ഷിക്കാന്‍ സന്നദ്ധനായത്. രക്ഷപെട്ടു യു.എസില്‍ എത്തിയ ക്രൈസ്തവരില്‍ അഫ്ഗാന്‍കാരും അമേരിക്കക്കാരുമുണ്ട്. പന്ത്രണ്ടായിരത്തോളം ക്രൈസ്തവരാണ് അഫ്ഗാനിസ്ഥാനിലുള്ളത്. ഇവരില്‍ ഭൂരിഭാഗവും ഇസ്ളാം മതത്തില്‍നിന്നും രക്ഷിക്കപ്പെട്ടു ക്രിസ്ത്യാനികളായവരാണ്.
പരമാവധി വിശ്വാസികളെ രക്ഷപെടുത്താനായിരുന്നു ബെക്കിന്റെയും സഹപ്രവര്‍ത്തകരുടെയും ശ്രമം. ഇതിനായി 30 മില്യണ്‍ ഡോളര്‍ സമാഹരിക്കുകയുണ്ടായി. പ്രത്യേക വിമാനങ്ങളിലായിരുന്നു വിശ്വാസികളെ യു.എസില്‍ എത്തിച്ചത്.വളരെ ദുര്‍ഘടവും അപകടകരവുമായ സാഹസികതയിലൂടെയായിരുന്നു രക്ഷാപ്രവര്‍ത്തനം. ഇവര്‍ക്ക് ഇനി യു.എസില്‍ താമസിക്കാനുള്ള നടപടി ക്രമങ്ങള്‍ക്കായി കാത്തിരിക്കുകയാണ്.
ആഗസ്റ്റ് 31-ന് സമയം തീര്‍ന്നതിനാല്‍ ബാക്കിയുള്ളവരെക്കുറിച്ചും വളരെ ദുഃഖമുണ്ടെന്നും എല്ലാം ദൈവത്തിന്റെ കൃപയാണെന്നും ബെക്കും സഹപ്രവര്‍ത്തകരും പറയുന്നു.

Leave A Reply

Your email address will not be published.