Ultimate magazine theme for WordPress.

ക്രിസ്ത്യന്‍ വിദ്യാര്‍ത്ഥിനി ദെബോറയുടെ മരണത്തേത്തുടര്‍ന്ന്‍ ഇരുപതോളം പേര്‍ ജീവിതം ക്രിസ്തുവിനായി സമര്‍പ്പിച്ചു

സൊകോട്ടോ: ക്രിസ്ത്യന്‍ വിദ്യാര്‍ത്ഥിനി ദെബോറയുടെ മരണത്തേത്തുടര്‍ന്ന്‍ ഇരുപതോളം പേര്‍ തന്റെ വീട്ടില്‍വെച്ച് തങ്ങളുടെ ജീവിതം ക്രിസ്തുവിനായി സമര്‍പ്പിച്ചുവെന്ന് പിതാവ് വെളിപ്പെടുത്തി. തന്റെ വീട്ടില്‍ അവരെത്തി പ്രാര്‍ത്ഥനയില്‍ പങ്കെടുത്തുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. \”സുവിശേഷത്തോടുള്ള ദെബോറയുടെ ആവേശം ജ്ജ്വലിപ്പിച്ച അഗ്നി അവളുടെ മരണം കൊണ്ട് അണയില്ലെന്നും അത് പൂര്‍വ്വാധികം ശക്തിയോടെ ജ്വലിക്കുമെന്നും\” ഇ.സി.ഡബ്യു.എ പ്രതിനിധി റവ. ജൂലിയസ് ഒഡോഫിന്‍ പറഞ്ഞു. സംഭവത്തിന്റെ പേരില്‍ മറ്റുള്ള കുട്ടികളെ വിദ്യാലയങ്ങളില്‍ വിടാന്‍ മടിക്കരുതെന്നും അദ്ദേഹം പറഞ്ഞു. നൈജീരിയന്‍ സര്‍ക്കാരില്‍ നിന്നും ദെബോറയുടെ മൃദേഹം അടക്കം ചെയ്യുന്നതിനായി വിട്ടുകിട്ടുന്നതിന് ചിലവായ 1,20,000-നൈറ ഇവാഞ്ചലിക്കല്‍ ചര്‍ച്ച് വിന്നിംഗ് ഓള്‍’ (ഇ.സി.ഡബ്യു.എ) സംഘടനയാണ് നല്‍കിയത്. ദെബോറയുടെ മരണവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്ത രണ്ടുപേരെ കോടതി റിമാന്‍ഡ് ചെയ്തു. ഇതിനെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തുവാന്‍ സമയമാവശ്യമുണ്ടെന്ന്‍ പോലീസ് അറിയിച്ചതിനെ തുടര്‍ന്ന്‍ വിധിപ്രസ്താവം നീട്ടിവെച്ചിരിക്കുകയാണ്. ദെബോറയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സംശയിക്കപ്പെടുന്ന 4 പേര്‍ക്കായി പോലീസ് ‘ലൂക്ക്ഔട്ട്‌’ നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.

Leave A Reply

Your email address will not be published.