Ultimate magazine theme for WordPress.

പുടിനുമായി കൂടിക്കാഴ്ചയ്ക്ക് ശ്രമിച്ചിരുന്നു ; മാര്‍പ്പാപ്പ

വത്തിക്കാന്‍ സിറ്റി: റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമര്‍ പുടിനുമായി തലസ്ഥാനമായ മോസ്‌കോയിലെത്തി ചര്‍ച്ച നടത്താന്‍ താന്‍ ശ്രമിച്ചിരിന്നുവെന്ന് ഇറ്റാലിയന്‍ ദിനപത്രം \’കൊറിയേരെ ദെല്ല സേര\’യുടെ മേധാവി ലുച്യാനൊ ഫൊന്താനൊയ്ക് അനുവദിച്ച അഭിമുഖത്തില്‍ ഫ്രാന്‍സിസ് പാപ്പ വ്യക്തമാക്കി. താന്‍ മോസ്‌കോയിലേക്കു വരാന്‍ തയ്യാറാണെന്ന് പ്രസിഡന്റ് പുടിനെ അറിയിക്കാന്‍, വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍ പിയട്രോ പരോളിനോട് ആവശ്യപ്പെട്ടിരുന്നുവെന്നും എന്നാല്‍ അതിന് ഇതുവരെ മോസ്‌കോയില്‍ യില്‍ നിന്ന് മറുപടി ലഭിച്ചിട്ടില്ലെന്നും പാപ്പ വെളിപ്പെടുത്തി.
ഇത്തരമൊരു കൂടിക്കാഴ്ച പുടിന്‍ ആഗ്രഹിക്കുന്നില്ല, അല്ലെങ്കില്‍ അദ്ദേഹത്തിനു സാധിക്കുന്നില്ല. ഇതില്‍ തനിക്ക് ആശങ്കയുണ്ടെങ്കിലും ഈ കൂടിക്കാഴ്ച്ചയുടെ കാര്യത്തില്‍ താന്‍ നിര്‍ബ്ബന്ധം പിടിക്കുകയാണെന്ന് പാപ്പ പറഞ്ഞു. യുക്രൈയിനിലെ കീവിലേക്ക് പോകുന്നതിനു മുമ്പ് മോസ്‌കോ സന്ദര്‍ശിക്കുകയും പുടിനുമായി കൂടിക്കാഴ്ച നടത്തുകയും വേണം എന്ന നിലപാടാണ് നിക്കുള്ളതെന്നും പാപ്പ വ്യക്തമാക്കി. റഷ്യന്‍ ഓര്‍ത്തഡോക്‌സ് സഭാ മേധാവി പാത്രിയാര്‍ക്കീസ് കിറിലുമായി മാര്‍ച്ചില്‍ വീഡിയോ വഴി സംസാരിച്ചിരുന്നു. രാഷ്ട്രീയത്തിന്റെ ഭാഷയ്ക്കു പകരം യേശുവി ന്റെ ഭാഷ ഉപയോഗിക്കണമെന്ന് താന്‍ അദ്ദേഹത്തോടു പറഞ്ഞതായും പാപ്പ വെളിപ്പെടുത്തി.യുക്രൈയിനില്‍ നടക്കുന്ന ക്രൂരത അവസാനിപ്പിക്കാതിരിക്കാന്‍ എങ്ങനെ സാധിക്കുമെന്ന് ചോദ്യം ഉയര്‍ത്തിയ പാപ്പ, കാല്‍ നൂറ്റാണ്ട് മുന്‍പ് റുവാണ്ടയില്‍ നടന്ന മനുഷ്യക്കുരുതി അനുസ്മരിച്ച പാപ്പ, പുടിന്‍ തനിക്കായി വാതില്‍ തുറക്കണമെന്നും ആവശ്യപ്പെട്ടു.

Leave A Reply

Your email address will not be published.