Ultimate magazine theme for WordPress.

സൗദിയിലേക്ക് യാത്രാവിലക്ക് ഒരാഴ്ച കൂടി

റിയാദ്: പുതുതായി കണ്ടെത്തിയ കൊവിഡ് വൈറസിന്റെ വകഭേദം അതിവേഗം പടരുന്ന സാഹചര്യത്തില്‍ കര, സമുദ്ര, വ്യോമ മാര്‍ഗങ്ങളിലൂടെ സൗദി അറേബ്യയിലേക്ക് പ്രവേശിക്കുന്നതിന് ഏര്‍പ്പെടുത്തിയ വിലക്ക് ഒരാഴ്ച കൂടി നീട്ടിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഡിസംബര്‍ 20നാണ് സൗദിയില്‍ യാത്രാവിലക്ക് പ്രഖ്യാപിച്ചത്. വിവിധ രാജ്യങ്ങളില്‍ കൊവിഡിന്റെ പുതിയ വകഭേദം റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് അന്താരാഷ്ട്ര വാണിജ്യ വിമാന സര്‍വീസുകളും സൗദി നിര്‍ത്തിവെച്ചു. എന്നാല്‍ കാര്‍ഗോ സര്‍വീസുകളെയും വിതരണ ശൃംഖലകളെയും വിലക്കില്‍ നിന്ന് ഒഴിവാക്കിയിരുന്നു. രാജ്യത്തെ സ്വദേശികളുടെയും വിദേശികളുടെയും ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനും നിലവിലെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനും കൂടുതല്‍ സമയം ലഭിക്കാനാണ് യാത്രാവിലക്ക് നീട്ടിയത്. ഇതോടെ അടിയന്തര സാഹചര്യങ്ങളില്‍ മാത്രമെ വിലക്കില്‍ ഇളവ് ലഭിക്കൂ. അതേസമയം, രാജ്യത്തുള്ള പ്രവാസികള്‍ക്ക് രാജ്യത്തിന് പുറത്തേക്ക് യാത്ര ചെയ്യാന്‍ അനുമതി നല്‍കിയതായി സൗദി സിവില്‍ ഏവിയേഷന്‍ ജനറല്‍ അതോറിറ്റി ഇന്നലെ പുറത്തുവിട്ട സര്‍ക്കുലറില്‍ അറിയിച്ചു.

Leave A Reply

Your email address will not be published.