Ultimate magazine theme for WordPress.

ഹൃദയത്തെ സ്നേഹിക്കാന്‍; ഇന്ന് ലോക ഹൃദയ ദിനം

താളാത്മകമായ ഹൃദയത്തിന്റെ ചലനത്തിനു ഒരു സംഗീതമുണ്ട്. എന്നാല്‍ ഈ സംഗീതത്തിനു താളപ്പിഴകള്‍ ഉണ്ടാകുന്നതെപ്പോഴാണെന്നു പ്രവചിക്കാനാകില്ല. ഹൃദയം കൊണ്ട് സ്നേഹിക്കുന്നതിനൊപ്പം ഹൃദയത്തെ സ്നേഹിക്കാന്‍ കൂടി മറക്കരുത്. ഹൃദയത്തെപ്പറ്റി നമ്മെ ഓര്‍മ്മിപ്പിക്കാനായി വേള്‍ഡ് ഹാര്‍ട്ട് ഫെഡറേഷനും യുനെസ്‌കോയും ലോകാരോഗ്യ സംഘടനയുംസംയുക്തമായാണ്എ ല്ലാ വര്‍ഷവും സെപ്റ്റംബര്‍ 29 ലോകഹൃദയാരോഗ്യദിനമായി ആചരിക്കുന്നത്. കൗമാരക്കാര്‍ പോലും ഹാര്‍ട്ട് അറ്റാക്ക് വന്നു മരിച്ചെന്നു സ്ഥിരമായി നാം കേള്‍ക്കുന്നു. ലോകത്ത് ഏറ്റവുമധികം പേരെ പിടികൂടുന്ന അസുഖങ്ങളിലൊന്നായ ഹൃദ്രോഗം അഗോളതലത്തില്‍ മരണകാരണങ്ങളില്‍ ഒന്നാം സ്ഥാനത്തെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്. നേരത്തെ തിരിച്ചറിഞ്ഞാല്‍ ഹൃദ്രോഗത്തിന് ഫലപ്രദമായ ചികിത്സകള്‍ ഇന്ന് ലഭ്യമാണ്. തെറ്റായ ജീവിതശൈലി, മദ്യപാനം, പുകവലി, പൊണ്ണത്തടി ഇങ്ങനെ പല കാരണങ്ങള്‍ കൊണ്ടാണ് ഹൃദ്രോഗം ഉണ്ടാകുന്നത്. സാങ്കേതിക വിദ്യകളിലെ വളര്‍ച്ച ചികിത്സാരംഗത്തും നല്ല മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ഇന്ന് ഹൃദയാരോഗ്യം വീണ്ടെടുക്കാന്‍ പല രീതിയിലുള്ള നൂതന ചികിത്സാരീതികളും നിലവിലുണ്ട്. വളരെ പഴകിയ 100 ശതമാനം ബ്ലോക്ക്കളെയാണ് ക്രോണിക് ടോട്ടല്‍ ഒക്കല്യൂഷന്‍ അഥവാ cto എന്ന് പറയുന്നത്. മുമ്പ് ഇത്തരം ബ്ലോക്കുകള്‍ക്ക് ബൈപ്പാസ് സര്‍ജറി മാത്രമായിരുന്നു പ്രതിവിധി എങ്കില്‍ ഇന്ന് cto antioplasty വഴി ഈ ബ്ലോക്കുകള്‍ നീക്കാന്‍ സാധിക്കും. ഹൃദയ ധമനികളില്‍ വളരെ കാഠിന്യമുള്ള കാല്‍സ്യം അടിഞ്ഞുകൂടുന്നതിന്റെ ഫലമായി രൂപപ്പെടുന്ന ബ്ലോക്കുകളെ സാധാരണ antioplasty യിലൂടെ നീക്കം ചെയ്യുക അസാധ്യമാണ്. ആരോഗ്യകരമായ ജീവിതശൈലിയും ശരിയായ ഭക്ഷണശീലവും പിന്തുടര്‍ന്നാല്‍ ഹൃദയാരോഗ്യം സംരക്ഷിക്കാനാകും. 2000ലാണ് വേള്‍ഡ് ഹാര്‍ട്ട് ഡേ ആചരിക്കാന്‍ തുടങ്ങിയത്. ‘ഹൃദയപൂര്‍വം ഏവരെയും ഒന്നിപ്പിക്കുക’എന്നാണ് 2021 – ലെ ഹൃദയദിന സന്ദേശം.

Leave A Reply

Your email address will not be published.