Ultimate magazine theme for WordPress.

ത്രിദിന സുവിശേഷ മഹായോഗം

ഉം അൽ ഖുവൈൻ ചർച് ഓഫ് ഗോഡ് സഭയുടെ ആഭിമുഖ്യത്തിൽ ത്രിദിന ഓൺലൈൻ സുവിശേഷ മഹായോഗം നടത്തപ്പെടുന്നു. 2021 ആഗസ്ത് മാസം 26 (വ്യാഴം), 27 (വെള്ളി), 28 (ശനി) എന്നി ദിവസങ്ങളിലായിട്ടാണ് കൺവൻഷൻ ക്രമീകരിച്ചിരിക്കുന്നത്. സൂം പ്ലാറ്റ്ഫോമിൽ നടത്തപെടുന്ന കൺവൻഷനിൽ ക്രൈസ്തവ കൈരളിക്കു സുപരിചിതരായ ദൈവദാസന്മാർ വചനം ശുശ്രുഷിക്കപ്പെടുന്നു. ചർച് ഓഫ് ഗോഡ് നാഷണൽ ഓവർസിയർ റവ. ഡോ. കെ. ഓ. മാത്യു ഉൽഘാടനം ചെയ്യുന്ന കൺവൻഷനിൽ പാസ്റ്റർ അനീഷ് ഏലപ്പാറ, പാസ്റ്റർ ലാസർ വി. മാത്യു, പാസ്റ്റർ കെ. ഓ. തോമസ് എന്നിവർ വിവിധ ദിവസങ്ങളിലായി പൊതുജനത്തെ അഭിസംബോധന ചെയ്തു വചനം സംസാരിക്കുന്നതാണ്. ക്ഷണിക്കപ്പെട്ട ദൈവദാസന്മാർ ദൈവത്താൽ ശക്തമായി ഉപയോഗിക്കപ്പെടുന്നവർ ആയതിനാൽ പങ്കെടുക്കുന്ന സഹോദരങ്ങൾക്ക് ഈ മീറ്റിംഗുകൾ അനുഗ്രഹം ആകും എന്നതിൽ സംശയമില്ല. കൺവൻഷനിൽ ലൈവ് ടെലികാസ്റ് ഉണ്ടായിരിക്കുന്നത് അല്ലാത്തതിനാൽ സഭാവ്യത്യാസം കൂടാതെ എല്ലാവരും സൂം പ്ലാറ്റഫോമിൽ കടന്നു വന്നു സംബന്ധിക്കണം എന്ന് ദൈവനാമത്തിൽ ഓർമിപ്പിക്കുന്നു. ഈ ദിവസങ്ങളിൽ പാസ്റ്റർ ലിബിൻ, ബ്രദർ ബെൻസൺ എന്നിവർ നയിക്കുന്ന ചർച് ക്വയർ ഗാനശുശ്രുഷകൾക്കു നേതൃത്വം നൽകുന്നു.
പങ്കെടുക്കുന്നതിനുള്ള സൂം ഐഡി : 703 438 0001, പാസ്സ്‌കോഡ് : 123456

കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക +971 508559 029

Leave A Reply

Your email address will not be published.