Ultimate magazine theme for WordPress.

മത തീവ്രവാദികളുടെ ആക്രമണം മൂന്ന് ക്രിസ്ത്യാനികൾ അറസ്റ്റിൽ

മത തീവ്രവാദികളുടെ ആക്രമണം മൂന്ന് ക്രിസ്ത്യാനികൾ അറസ്റ്റിൽ

ഇന്ത്യ – ഈ മാസം ആദ്യം, മധ്യപ്രദേശിലെ ശ്യാംപുര ഗ്രാമത്തിൽ ഒരു പ്രാദേശിക ക്രിസ്ത്യൻ പാസ്റ്ററുടെ വീടിന് പുറത്ത് മത തീവ്രവാദികളുടെ ഒരു ജനക്കൂട്ടം ഒത്തുകൂടി, പ്രാദേശിക ന്യൂസുകൾ പ്രകാരം, ഏപ്രിൽ 1 ന് വൈകുന്നേരം 7:00 മണിയോടെ, 5 ൽ കൂടുതൽ വിശ്വാസികൾ പ്രാർത്ഥിച്ചുകൊണ്ടിരുന്ന വീട്ടിലേക്ക്, നൂറിലധികംപേർ ഇരച്ചുകയറി. ജനക്കൂട്ടം വീട് കൊള്ളയടിക്കുകയും ക്രിസ്ത്യാനികളെ ആക്രമിക്കുകയും ചെയ്തു, ഒടുവിൽ അവരെ പോലീസിന് കൈമാറി.
ആറ് പേർക്കേതിരെ മതപരിവർത്തനം ആരോപിച്ചു കേസെടുത്തു, അതിൽ മൂന്ന് പേരെ ജയിലിലേക്ക് അയച്ചു. ക്രിസ്ത്യാനികൾ പ്രാർത്ഥന നിർത്തിയില്ലെങ്കിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് അറസ്റ്റിന് മുമ്പ് ഭീഷണിപ്പെടുത്തി. ഒരു മണിക്കൂർ പീഡനത്തെ തുടർന്ന് പ്രാർത്ഥന നിർത്തിവച്ചു. ക്രിസ്ത്യാനികളിൽ ചിലർ കൂടുതൽ പീഡനം ഭയന്ന് വീടുകളിൽ നിന്ന് ഓടിപ്പോയി. ക്രിസ്ത്യാനികൾക്കെതിരെ പോലീസ് പ്രഥമവിവര റിപ്പോർട്ട് നൽകണമെന്ന് ആവശ്യപ്പെട്ട് ജനക്കൂട്ടം പോലീസ് സ്റ്റേഷനിലെത്തി പ്രതിഷേധം സംഘടിപ്പിച്ചു. തങ്ങളുടെ ദൈവങ്ങള്ക്ക് എതിരെ അപകീർത്തികരമായ പദങ്ങൾ ഉപയോഗിച്ചുവെന്ന് ആൾക്കൂട്ടം അവകാശപ്പെട്ടതിനെ തുടർന്നാണ് ഇവരെ അറസ്റ്റ് ചെയ്യാൻ പോലീസ് തയ്യാറായത്. അർദ്ധരാത്രിയോടെ പോലീസ് വീട്ടിലെത്തി ബാക്കിയുള്ള മൂന്ന് പേരെയും അറസ്റ്റ് ചെയ്തു.

ഒരു തവണ ജാമ്യാപേക്ഷ തള്ളിയെങ്കിലും ജാമ്യം ലഭിക്കാൻ ക്രൈസ്തവർ ശ്രമം തുടരുകയാണ്. അവിടെയുള്ള ഒരു സഭ മെമ്പർ വെളിപ്പെടുത്തിയത് ഇങ്ങനെയാണ് , \”ജാമ്യഹർജി ഫയൽ ചെയ്യാൻ ക്രിസ്ത്യാനികളെ സഹായിക്കാൻ ശ്രമിച്ച അഭിഭാഷകരെ ചില ഗ്രൂപ്പുകൾ ഭീഷണിപ്പെടുത്തുന്നു, ഗ്രാമത്തിലും പരിസരത്തും വളരെയധികം ടെൻഷൻ നിലനിൽക്കുന്നു, പ്രാർത്ഥനകളും മറ്റു ക്രിസ്തീയ പ്രവർത്തനങ്ങളും നിര്ത്തിവച്ചിരിക്കുന്നു. സംസ്ഥാനത്തെ സ്ഥിതിഗതികള് കൂടുതല് വഷളായി\”. അദ്ദേഹം വീണ്ടും കൂട്ടിച്ചേർത്തു, സംസ്ഥാനത്ത് മതപരിവർത്തനത്തിന് എതിരെ നിയമം നടപ്പാക്കിയത് മുഖാന്തരം , ക്രിസ്ത്യാനികൾ നേരിടുന്ന പീഡനങ്ങളെ നിയമവിധേയമാക്കുന്നതിൽ മതവിരോദികൾ ഇപ്പോൾ കൂടുതൽ വിജയിക്കുന്നു.

Leave A Reply

Your email address will not be published.