Ultimate magazine theme for WordPress.

മനുഷ്യ കടത്തിനെതിരെയും ലഹരിക്കെതിരെയും ബോധവൽക്കരണവുമായി ആയിരങ്ങൾ പങ്കെടുത്ത ഫ്രീഡം വാക്ക്

കൊല്ലം: ഇന്റർനാഷണൽ എൻജിയോസ് ആയ A21 ഇൻറർനാഷണലും ദി മൂവ്മെന്റ് ഇന്ത്യയും സംയുക്തമായി സംഘടിപ്പിച്ച ഫ്രീഡം വാക്ക് സമൂഹത്തിന്റെ പല മേഖലയിൽ നിന്നായി ആയിരങ്ങളുടെ പങ്കാളിത്തത്തോടെ ജന ശ്രദ്ധയാകർഷിച്ചു. കൊല്ലം ആശ്രമം മൈതാനത്തു നിന്നും ആരംഭിച്ചു ചിന്നക്കട കടപ്പാക്കട വഴി തിരികെ ആശ്രാമത്ത് എത്തിച്ചേർന്ന റാലി ബഹുമാനപ്പെട്ട കൊല്ലം സബ്ജഡ്ജും ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറിയുമായ ശ്രീമതി അഞ്ചു മീര ബിർള ഉദ്ഘാടനം ചെയ്തു.
ജില്ലാ സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡണ്ട് ഡോക്ടർ രാമഭദ്രൻ ഫ്ലാഗ് ലീഗൽ സർവീസസ് ഓർഡിറ്റിയുടെ സെക്ഷൻ ഓഫീസറും ജാഥ ക്യാപ്റ്റനുമായ ശ്രീമതി സി. സിന്ധുവിന് കൈമാറി.
ജില്ലാ സ്പോർട്സ് അതോറിറ്റിയിലെ അത് ലറ്റുകളും കൊയിലോൺ
അതലറ്റിക്ക് ക്ലബ്ബ്, ലീഗൽ സർവീസസ് അതോറിറ്റി, ടി കെ എം ഫാത്തിമ മാതാ കോളേജുകളിലെ എൻഎസ്എസ് വളണ്ടിയേഴ്സും ജസ്റ്റ് ക്ലബ് അംഗങ്ങളും ക്രിസ്തുരാജ് സ്കൂൾ കുട്ടികളും, ജർമൻ സ്പോർട്സ് അക്കാദമിയും തുടങ്ങിയ കായിക സാംസ്കാരിക സംഘടനകളും വൈ പി സി എ പ്രവർത്തകരും റാലിയിൽ അണിചേർന്നു.
കാലത്ത് 7:00 മണിക്ക് ആരംഭിച്ച റാലിയെ നാഷണൽ സ്റ്റുഡന്റ് മാർഷൽസ് ഡയറക്ടർ ശ്രീ ബെൻസ് തോമസ്,NICOG വൈപിസിയെ കേരള സ്റ്റേറ്റ് വൈസ് പ്രസിഡണ്ട് ശ്രീ ലിജോ കെ ജോസഫ്, റൈസിംഗ് കൊട്ടിയം മിഡിയാ കോഡിനേറ്റർ ഷിബു റാവുത്തർ തുടങ്ങി അനുവധി സാംസ്കാരിക ജീവകാരുണ്യ പ്രവർത്തകർ പങ്കെടുത്തു.
സ്കൂൾ കോളേജ് വിദ്യാർത്ഥികളിലും യുവാക്കളിലും ഹ്യൂമൻ ട്രാഫിക്കിങ്ങിനെതിരെ ബോധവൽക്കരണം സംഘടിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ കേരളത്തിൽ ആരംഭിക്കാൻ പ്രസ്തുത ഇന്റർനാഷണൽ എൻജിഒസ് തീരുമാനിച്ചതായി അതിന്റെ കോഡിനേറ്റേഴ്സ് അറിയിച്ചു. \"\"

Leave A Reply

Your email address will not be published.