Ultimate magazine theme for WordPress.

ഈ വർഷവും ഒരുപറ്റം ചെറുപ്പക്കാരോടൊപ്പം സഹായഹസ്തവുമായി ലിജോ ഈരയിൽ

ചെങ്ങന്നൂർ: കൊറോണ എന്ന മഹാമാരി
വ്യാപിക്കുന്നതിനെ തുടർന്ന് സ്കൂളുകൾ
അടഞ്ഞുകിടക്കുന്നതിനാൽ നിർധനരായ
കുട്ടികളുടെ പഠനത്തിന് സഹായഹസ്തം നീട്ടി ലിജോ ഈരയിൽ എന്ന ചെറുപ്പക്കാരൻ മാതൃകയാവുകയാണ്. ലിജോയുടെ നേതൃത്വത്തിലുള്ള ചെങ്ങന്നൂരിലെ ഒരുപറ്റം യൂത്ത് കോൺഗ്രസിലെ ചെറുപ്പക്കാർ. ഈ പ്രതിസന്ധിയുടെ കാലത്ത് മാതൃകയാകുന്നത് 1000 വിദ്യാർത്ഥികൾക്കുള്ള പഠന കിറ്റ് നൽകിയാണ്.

\"\"
\"\"

ബുക്കും, പേനയും, പെൻസിലും, ഇറേസറും, സ്കെയിലും, പെൻസിൽ ഷാർപ്പ്നറും, സ്കെച്ച് പേനയും, പശയും, പെൻസിൽ ബോക്സും ഒക്കെ അടങ്ങുന്ന കിറ്റ് ചെങ്ങന്നൂരിലെ അർഹരായ ആയിരം കുട്ടികളിലേക്ക് ആണ് എത്തിക്കുന്നത്.
കഴിഞ്ഞ വർഷം സുമനസ്സുകളുടെ സഹായത്താടെ എഴുപതോളം പേർക്ക് ടെലിവിഷനുകളും സ്മാർട്ട് ഫോണും ലിജോ വാങ്ങി നൽകി ശ്രദ്ധേയനായിരുന്നു. എയ്റോനോട്ടിക്കൽ എൻജിനിയറിങ് പാസായ ലിജോ കല്ലിശ്ശേരി അസംബ്ലീസ് ഓഫ് ഗോഡ് സഭാംഗവും
ചെങ്ങന്നൂർ സെക്ഷൻ സിഐയുടെ
ട്രഷററുമാണ്. കെ.എസ്.യു. നിയോജകമണ്ഡലം വൈസ് പ്രസിഡന്റ്, യൂത്ത് കോൺഗ്രസ് സംസ്ഥാന
ഐ.ടി. സെൽ കോ ഓർഡിനേറ്റർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. പിതാവ് മോനച്ചൻ ഈരയിൽ അസംബ്ലീസ് ഓഫ് ഗോഡ് ചെങ്ങന്നൂർ സെക്ഷൻ കമ്മിറ്റി
അംഗമാണ്. ലിസിയാണ് മാതാവ്.
\"\"

പ്രിയപ്പെട്ടവരുടെ ഉദ്യമത്തിന് എല്ലാവിധ അഭിനന്ദനങ്ങളും ആശംസകളും

Leave A Reply

Your email address will not be published.