Ultimate magazine theme for WordPress.

വിശ്വാസത്തിന്റെ പേരിൽ ഇന്ത്യയിൽ 30 ക്രിസ്ത്യാനികൾ ജയിലിലായി

പെൻസിൽവാനിയ : പെർസിക്യൂഷൻ വാച്ച്ഡോഗ്, ഇന്റർനാഷണൽ ക്രിസ്ത്യൻ കൺസേൺ (ഐസിസി) പ്രകാരം, വിശ്വാസത്തിന്റെ പേരിൽ മെയ് മാസത്തിൽ ഇന്ത്യയിൽ കുറഞ്ഞത് 30 പേരെയെങ്കിലും തടവിലാക്കിയതായി കണക്കാക്കപ്പെടുന്നു . നിർബന്ധിത മതപരിവർത്തനത്തിന്റെ കുറ്റങ്ങൾ ചുമത്തി അറസ്റ്റുകൾ നടന്നു . കഴിഞ്ഞ ചൊവ്വാഴ്ച, കുടുംബത്തോടൊപ്പം പ്രാർത്ഥിച്ചുകൊണ്ടിരുന്ന ഒരു പ്രാദേശിക പാസ്റ്ററുടെ വീട്ടിൽ അതിക്രമിച്ചു കയറിയ ഒരു കൂട്ടം തീവ്രവാദികൾ പാസ്റ്ററെ മർദിക്കുകയും ആക്രമിക്കുകയും ചെയ്ത ശേഷം പോലീസിന് കൈമാറി. തുടർന്ന് പോലീസ് പാസ്റ്ററെ അറസ്റ്റ് ചെയ്യുകയും \”മറ്റൊരു മതത്തിനെതിരായ ബോധപൂർവവും ദുരുദ്ദേശ്യപരവുമായ പ്രവർത്തനങ്ങൾ\” ചുമത്തി ജയിലിലടയ്ക്കുകയും ചെയ്തു. പതിനൊന്ന് ഇന്ത്യൻ സംസ്ഥാനങ്ങളിൽ അംഗീകരിക്കപ്പെട്ട മതപരിവർത്തന വിരുദ്ധ നിയമങ്ങൾ, ക്രിസ്ത്യാനികൾക്കെതിരെ പലപ്പോഴും ഉപയോഗിക്കാറുണ്ട്, \” മെയ് 29 ന് 40 ക്രിസ്ത്യാനികൾ പ്രാർത്ഥിക്കുകയും ആരാധിക്കുകയും ചെയ്ത ഒരു ഞായറാഴ്ച ശുശ്രൂഷയിൽ കുറച്ചു സുവിശേഷ വിരോധികൾ കടന്നു വരികയും ആരാധനാ തടസപ്പെടുത്തുകയും ചെയ്തു , പാസ്റ്ററുടെ
ബൈബിൾ മോഷ്ടിക്കുകയും പാസ്റ്ററെ നിലത്തേക്ക് തള്ളിയിടുകയും ചെയ്തു. എന്നാൽ ഉപദ്രവിച്ചവർക്ക് എതിരെ കേസ് എടുക്കാതെ മതപരിവർത്തന വിരുദ്ധ കുറ്റം ചുമത്തി പാസ്റ്ററെ അറസ്റ്റ് ചെയ്കയാണ് ഉണ്ടായത്.

Leave A Reply

Your email address will not be published.