Ultimate magazine theme for WordPress.

തീമത്തി ഇൻസ്റ്റിറ്റ്യൂട്ട് സ്ക്രിപ്ർ സ്കൂൾ സീസൺ -2 നാളെ മുതൽ

നവ.13 തിരുവല്ല : ലോക്ക്ഡൗണ് കാലത്തു കുട്ടികൾക്ക് വേണ്ടി തിമഥി ഇൻസ്റ്റിറ്റ്യൂട്ട് വചന പഠനത്തിന് പ്രാധാന്യം നൽകി ആരംഭിച്ച സ്ക്രിപ്റ്റർ സ്കൂൾ സീസൺ 2 വിന് നാളെ മുതൽ വീണ്ടും പുനരാരംഭിക്കും . കുട്ടികൾ ആവേശത്തോടെ സ്വീകരിച്ച TIOSS ( Timothy Institute Online Scripture Scool ) പുതു പുത്തൻ വിഭവങ്ങളുമായി നവംബർ 14 ശനിയാഴ്ച തുടങ്ങും . സൂം പ്ലാറ്റ്ഫോമിലൂടെയാണ് ക്ളാസ്സുകൾ നടത്തപ്പെട്ടുന്നത് . 4 മുതൽ 18 വയസു വരെയുള്ള കുട്ടികൾക്കാണ് പ്രവേശനം . 11 വയസിനു താഴെയുള്ള കുലിങ്കിലുയുടെ  പ്രത്യേക സെഷനുകൾ  ഒരുക്കിയിട്ടുണ്ട്.

സണ്ടേസ്കൂളുകളിൽ പോകുവാൻ കഴിയാത്തെ ഇക്കാലത്ത് ദൈവ വചനം കുട്ടികളെ ആകർഷകമായി പഠിപ്പിക്കാൻ മനോഹരമായ രീതിയിലുള്ള സിലബസ് ആണ് തയ്യാറാക്കിയിരിക്കുന്നത് എന്ന് സംഘാടകർ അറിയിച്ചു . സ്വദേശത്തും വിദേശത്തുമുള്ള സഭാ വ്യത്യാസമില്ലാതെ എല്ലാവർക്കും രജിസ്റ്റർ ചെയ്യാവുന്നതാണ് . ക്ളാസ്സുകൾ ഇംഗ്ലീഷ് ഭാഷയിലായിരിക്കും . എല്ലാ ശനിയാഴ്ചകളിലും സെഷനുകളിൽ ലൈവ് ക്വിസ് , ആക്ഷൻ സോങ്ങുകൾ , ബൈബിൾ ലെസണുകൾ , മിഷനറി സ്റ്റോറി , വീഡിയോ ടൈം , ഗെയിമുകൾ , ക്രാഫ്റ്റ് എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട് .             ബാലശുശ്രൂഷയിൽ രണ്ട് പതിറ്റാണ്ട് പിന്നിട്ട തിമഥി ഇൻസ്റ്റിറ്റ്യൂട്ടിലെ അധ്യാപകർ   വിവിധ രാജ്യങ്ങളിൽ നിന്നും ക്‌ളാസുകൾക്ക്  നേതൃത്വം നൽകുന്നു.season-2 ഒരു ത്രിമാസ പ്രോഗ്രാമായിട്ടാണ്  ക്രമീകരിച്ചിരിക്കുന്നത്. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ  താഴെക്കാണുന്ന ലിങ്കിലൂടെ  രജിസ്റ്റർ  ചെയ്യാം. http://tioss.org

 

Leave A Reply

Your email address will not be published.