Ultimate magazine theme for WordPress.

കാമറൂണില്‍ ആയുധധാരികള്‍ തട്ടിക്കൊണ്ടു പോയ വികാരി ജനറാള്‍ മോചിതനായി

മാംഫെ: കാമറൂണിലെ തെക്കുപടിഞ്ഞാറൻ മേഖലയിൽ വിഘടനവാദികൾ തട്ടിക്കൊണ്ടുപോയ മാംഫെ രൂപതയുടെ വികാരി ജനറല്‍ മോചിതനായി. ഓഗസ്റ്റ് 29 ഞായറാഴ്ച വിഘടവാദികളെന്ന്‍ കരുതപ്പെടുന്ന ആയുധധാരികളായ അജ്ഞാതര്‍ തട്ടിക്കൊണ്ടു പോയ മോണ്‍. അഗ്ബോര്‍ടോകോ അഗ്ബോറിനാണ് മൂന്നു ദിവസത്തെ തടവിന് ശേഷം മോചനം ലഭിച്ചത്. മോൺസിഞ്ഞോർ ജൂലിയസ് അഗ്ബോർട്ടോക്കോ അഗ്ബോറിനെ തടവറയിൽ സംരക്ഷിക്കുകയും സുരക്ഷിതനായി ഞങ്ങളുടെ അടുത്തേക്ക് തിരികെ കൊണ്ടുവരുകയും ചെയ്ത അത്യുന്നതനായ ദൈവത്തോട് തങ്ങൾ നന്ദി പറയുന്നുവെന്നു മാംഫെ രൂപതയുടെ ചാൻസലർ ഫാ. സെബാസ്റ്റ്യൻ സിഞ്ചു പറഞ്ഞു. സ്വദേശത്തും വിദേശത്തും നിന്നും എല്ലാവരുടെയും പ്രാര്‍ത്ഥന അദ്ദേഹത്തിന് ലഭിച്ചുവെന്നും എല്ലാ വിശ്വാസികള്‍ക്കും നന്ദി പറയുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വൈദികന്റെ മോചനത്തിനായി മോചനദ്രവ്യം നൽകിയിട്ടില്ലെന്ന് \’ക്രക്സ്\’ എന്ന കത്തോലിക്ക മാധ്യമത്തോട് മാഫെ രൂപതയുടെ കമ്മ്യൂണിക്കേഷൻ ഡയറക്ടർ ഫാ. ക്രിസ്റ്റഫർ എബോക പറഞ്ഞു. അവർ രണ്ടു കോടി സി.എഫ്.എ ഫ്രാങ്ക്സ് ആവശ്യപ്പെട്ടെങ്കിലും ദൈവത്തിന്റെ പ്രത്യേക കൃപയാൽ, തട്ടികൊണ്ടുപോയവർ തന്നെ അതുകൂടാതെ അദ്ദേഹത്തെ തിരികെയെത്തിക്കുകയായിരിന്നുവെന്ന് ഫാ. ക്രിസ്റ്റഫർ കൂട്ടിച്ചേര്‍ത്തു. അതേസമയം കാമറൂണില്‍ ബിഷപ്പുമാരെയും വൈദികരെയുംതട്ടിക്കൊണ്ടു പോകുന്നത് പതിവ് സംഭവമായി മാറിയിട്ടുണ്ടെന്നത് ഞെട്ടിപ്പിക്കുന്ന വസ്തുതയാണ്.

Leave A Reply

Your email address will not be published.