Ultimate magazine theme for WordPress.

ഗർഭച്ഛിദ്രം നിയമ വിരുദ്ധമായി പ്രഖ്യാപിക്കുന്ന ബിൽ യു.എസ് സംസ്ഥാനo പാസാക്കി

ഒക്‌ലഹോമ : ഗർഭധാരണത്തിന്റെ പ്രാരംഭ ഘട്ടം മുതൽ ഗർഭച്ഛിദ്രം നിയമ വിരുദ്ധമായി പ്രഖ്യാപിക്കുന്ന ബിൽ യു.എസ് സംസ്ഥാനമായ ഒക്‌ലഹോമ പാസാക്കി. ഗർഭസ്ഥ ശിശുവിന്റെ ഹൃദയം മിടിച്ചു തുടങ്ങിയാൽ ഗർഭച്ഛിദ്രം നിയമ വിരുദ്ധമാക്കുന്ന നിയമങ്ങൾ യു.എസ് സംസ്ഥാനങ്ങളിൽ ഉണ്ടാകാറുണ്ടെങ്കിലും ഗർഭധാരണത്തിന്റെ ആരംഭഘട്ടം മുതൽ ഗർഭച്ഛിദ്രം നിരോധിക്കുന്ന നിയമ നിർമ്മാണ നീക്കം ഇതാദ്യമാണ്. അതുകൊണ്ടു തന്നെ, രാജ്യത്തെ ഏറ്റവും ശക്തമായ ഗർഭച്ഛിദ്ര വിരുദ്ധ നിയമം എന്ന വിശേഷണത്തോടെയാണ് ബിൽ പാസാക്കിയിരിക്കുന്നത്. നിയമം ലംഘിക്കുന്നവർക്ക് കർശനമായ ശിക്ഷാനടപടികൾ ഉറപ്പാക്കുന്ന ബില്ലിൽ, ഗർഭച്ഛിദ്രം നടത്തുന്നവർക്കും അതിന് സഹായിക്കുന്നവർക്കും എതിരെ ആർക്കും കേസ് ഫയൽ ചെയ്യാൻ അനുവദിക്കുന്ന വകുപ്പും വ്യവസ്ഥ ചെയ്തിട്ടുണ്ട് \’അമ്മയുടെ ജീവൻ അപകടത്തിലാകുന്ന സന്ദർഭത്തിന് പുറമെ ബലാത്സംഗം, ലൈംഗികാതിക്രമം, അവിഹിതബന്ധം എന്നിവയിലൂടെ സംഭവിക്കുന്ന ഗർഭധാരണത്തിനും മാത്രമായിരിക്കും നിയമത്തിൽ ഇളവുണ്ടാവുക.

Leave A Reply

Your email address will not be published.