Ultimate magazine theme for WordPress.

രാ​ജ്യ​ത്ത് പ്ര​തി​ദി​ന കോ​വി​ഡ് മ​ര​ണ​സം​ഖ്യ ആ​യി​ര​ത്തി​ൽ താ​ഴെ​യെ​ത്തി

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 46,148 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ രാ​ജ്യ​ത്ത് ഇ​തു​വ​രെ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 3,02,79,331 ആയി ഉയർന്നു. നി​ല​വി​ല്‍ 5,72,994 സ​ജീ​വ കേ​സു​ക​ളാ​ണ് രാ​ജ്യ​ത്തു​ള​ള​ത്.

പ്ര​തി​ദി​ന മ​ര​ണ​സം​ഖ്യ രാ​ജ്യ​ത്ത് ആ​യി​ര​ത്തി​ൽ താ​ഴെ​യെ​ത്തി. 24 മ​ണി​ക്കൂ​റി​നി​ടെ 979 മ​ര​ണം റി​പ്പോ​ർ​ട്ട് ചെ​യ്ത​തോ​ടെ ആ​കെ മ​ര​ണ​സം​ഖ്യ 3,96,730 ആ​യി. പു​തി​യ​താ​യി 58,578 പേ​ർ രോ​ഗ​മു​ക്തി നേ​ടി. 96.80 ശ​ത​മാ​ന​മാ​ണ് രാ​ജ്യ​ത്തെ രോ​ഗ​മു​ക്തി നി​ര​ക്ക്.

Leave A Reply

Your email address will not be published.