Ultimate magazine theme for WordPress.

യുകെയിലെ മലയാളി പെന്തകോസ്ത് സമൂഹത്തിന്റെ കുടിയേറ്റ ചരിത്രം പുസ്തകരൂപത്തിൽ പുറത്തിറങ്ങുന്നു

ഐ.എ.ജി ടിവിയുടെ ആഭിമുഖ്യത്തിൽ മലയാളി പെന്തക്കോസ്തു കുടിയേറ്റ ചരിത്രം ക്രോഡീകരിച്ചുകൊണ്ടുള്ള പുസ്തകം പണിപ്പുരയിൽ ഒരുങ്ങുന്നു.1970 കാലഘട്ടങ്ങളോടെ ആരംഭിച്ച മലയാളി പെന്തക്കോസ്ത് കുടിയേറ്റം ശക്തി പ്രാപിച്ചത് 2000-2001 ആണ്ടോടുകൂടെയാണ്. തുടർന്നിങ്ങോട്ട് ആയിരക്കണക്കിനു വരുന്ന മലയാളി പെന്തകോസ്ത് കൂട്ടം യുകെയുടെ മണ്ണിലേക്ക് വ്യാപിച്ചു. യുകെയിൽ എത്തിയവർ പെന്തക്കോസ്തിന്റെ മൂല്യങ്ങൾ വിട്ടുപോകാതെ കഴിഞ്ഞ വർഷങ്ങൾകൊണ്ട് സഭാപ്രവർത്തനങ്ങളും മറ്റു ഇതര മേഖലകളിലും വ്യക്തിമുദ്രകൾ പതിപ്പിച്ചു. ക്രിസ്ത്യൻ സഭ പ്രവർത്തനമേഖലകളിൽ മാത്രമല്ല മറിച്ചു ആതുരരംഗം, സാമൂഹികരംഗം, വിദ്യാഭാസരംഗം തുടങ്ങി സകല മേഖലകളിലും 1970 മുതൽ, വിശേഷാൽ രണ്ടായിരമാണ്ടുമുതൽ നേടിയെടുത്ത നേട്ടങ്ങളെ സമൂഹമധ്യത്തിൽ പുറത്തുകൊണ്ടുവരിക എന്നുള്ളതാണ് ഈ പ്രോജക്ടിന്റെ പ്രധാന ലക്‌ഷ്യം.

Leave A Reply

Your email address will not be published.