Ultimate magazine theme for WordPress.

വിക്ഷേപണം വീണ്ടും മാറ്റി ആര്‍ട്ടിമിസ് 1

ഫ്ലോറിഡ : റോക്കറ്റിൽ ഇന്ധനം നിറക്കുന്നതിനിടെ തകരാർ കണ്ടെത്തിയതോടെ നാസയുടെ പുതിയ ചാന്ദ്രദൗത്യമായ ആർട്ടിമിസ് 1 വിക്ഷേപണം വീണ്ടും മാറ്റി. ഇത് നാലാം തവണയാണ് ഹൈഡ്രജൻ ചോർച്ചയുണ്ടാകുന്നത്. തകരാർ പരിഹരിക്കാനുള്ള ശ്രമം വിജയിച്ചില്ലെന്ന് നാസ അറിയിച്ചു.
കെന്നഡി സ്‌പേസ് സെന്ററിൽ നിന്ന് ഇന്നലെ രാത്രി 11.47 ന് ആർട്ടിമിസ് വിക്ഷേപിക്കാനായിരുന്നു തീരുമാനം. ഓഗസ്റ്റ് 29ന് നടത്താനിരുന്ന വിക്ഷേപണം ഫ്യുവൽ ലൈനിലെ ചോർച്ചയെ തുടർന്ന് മാറ്റി വയ്ക്കുകയായിരുന്നു. ലോകത്തിലെ തന്നെ ഏറ്റവും കരുത്തുറ്റ റോക്കറ്റിന്റെ കൂടി ആദ്യ പരീക്ഷണമായ ഈ വിക്ഷേപണത്തിന് മനുഷ്യന് പകരം സ്പേസ് സ്യൂട്ട് അണിഞ്ഞ പാവകൾ ആയിരിക്കും കുതിച്ചുയരുക. ഇത്തവണ മനുഷ്യർ ഇല്ലെങ്കിലും വരും കാലങ്ങളിൽ മനുഷ്യനിലൂടെ കൂടുതൽ പരീക്ഷണങ്ങൾ ചെയ്യാനുള്ള ശ്രമത്തിലാണ് ശാസ്ത്രലോകം ഇപ്പോൾ. മനുഷ്യരാശിയെ സ്വപ്നച്ചിറകിൽ പറത്താനുള്ള ദൗത്യം എന്ന് തന്നെ ആണ് ഗവേഷകരും ഈ ദൗത്യത്തെ വിശേഷിപ്പിക്കുന്നത്.

Leave A Reply

Your email address will not be published.