Ultimate magazine theme for WordPress.

ഇന്തോനേഷ്യയിലെ മനാഡോ രൂപതയിലെ അവസാന ഡച്ച് മിഷനറി അന്തരിച്ചു

ജക്കാർത്ത: ഇന്തോനേഷ്യയിലെ വടക്കൻ സുലവേസി പ്രവിശ്യയിലെ മനാഡോ രൂപതയിൽ ഡച്ച് വംശജനായ അവസാനത്തെ മിഷനറിയും ലാറ്റിൻ വിദഗ്ധനെന്ന നിലയിൽ രാജ്യത്ത് പരക്കെ അറിയപ്പെടുന്നതുമായ സേക്രഡ് ഹാർട്ട് ഫാദർ ആൽബെർട്ടസ് ബെർണാഡസ് ജെറാർഡസ് ജോസഫ് സ്മിറ്റ് (82) അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് ടോമോഹോൺ നഗരത്തിലെ ഗുനുങ് മരിയ ആശുപത്രിയിൽ ഓഗസ്റ്റ് 11-ന്നായിരുന്നു അന്ത്യം.
സമകാരം ഇന്ന് വൈകുന്നേരം കാകസ്‌കസെൻ ഗ്രാമത്തിലെ സെന്റ് ഫ്രാൻസിസ് സേവ്യർ മൈനർ സെമിനാരിയിലെ ചാപ്പലിൽ മനാഡോയിലെ സേക്രഡ് ഹാർട്ട് ബിഷപ്പ് ബെനഡിക്റ്റസ് എസ്റ്റെഫാനസ് റോളി ഉന്തുവിന്റെ നേതൃത്വത്തിൽ സെമിനാരി കോംപ്ലക്‌സിലുള്ള സെമിത്തേരിയിൽ സംസ്‌കരിക്കും. 1940-ൽ നെതർലൻഡിലെ ഗൂരിൽ ജനിച്ച ഫാദർ സ്മിത്ത് സെമിനാരി രൂപീകരണത്തിനാണ് കൂടുതൽ സമയവും ചെലവഴിച്ചത്. അദ്ദേഹം ലാറ്റിൻ പഠിപ്പിക്കുകയും എലമെന്റ ലിംഗുവ ലാറ്റിനേ (ലാറ്റിൻ ഭാഷയുടെ അടിസ്ഥാന വശങ്ങൾ) എന്ന പേരിൽ ഒരു പാഠപുസ്തകം എഴുതുകയും ചെയ്തു. താരതാര ഗ്രാമത്തിലെ സെന്റ് ആന്റണീസ് ഓഫ് പാദുവ ചർച്ച് (1967-85), ടാറ്റാറൻ വില്ലേജിലെ സെന്റ് ആന്റണീസ് ഓഫ് പാദുവ ചർച്ച് (1985-87) എന്നിവിടങ്ങളിൽ ഇടവക വികാരിയായും, സെന്റ് തെരേസ് ഓഫ് കാർമൽ മൊണാസ്ട്രിയുടെ റെക്ടറായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

Leave A Reply

Your email address will not be published.