Ultimate magazine theme for WordPress.

ജല ജീവൻ മിഷൻ പദ്ധതി നടത്തിപ്പ് ക്രിയാത്മകമാകണം- ഡീൻ കുര്യാക്കോസ് എംപി

തൊടുപുഴ/ഇടുക്കി: ജലജീവൻ പദ്ധതിയുടെ സമ്പൂർണ്ണ ലക്ഷ്യം സാക്ഷത്കരിക്കുന്നിനായി പദ്ധതിയുടെ നടത്തിപ്പ് ക്രീയാത്മകമാകണമെന്ന് ഡീൻ കുര്യാക്കോസ് എം.പി. ഒൺലൈനായി നടന്ന ജലജീവൻ മിഷൻ -ജില്ലാ തല ജല ശുചിത്വ മിഷൻ അവലോകനയോഗത്തിൽ സംസാരിക്കുകയായിരുന്നു എം.പി. ജില്ലാ കളക്ടർ എച്ച് ദിനേശൻ ഐ.എ.എസ് അധ്യക്ഷനായിരുനു. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ജിജി കെ. ഫിലിപ്പ്, ജലനിധി പ്രോജക്ട് മാനേജർ ജോസ് ജെയിംസ്, വാട്ടർ അതോറിറ്റി എക്സിക്യൂട്ടിവ് എഞ്ചിനീയർമാരായ ഇ.എൻ. സുരേന്ദ്രൻ, ഷീലാ പി.കെ എന്നിവർ സന്നിഹിതരായിരുന്നു.

2024-ഓടെ രാജ്യത്തെ എല്ലാ കുടുംബങ്ങൾക്കും ഗാർഹിക കുടിവെള്ള കണക്ഷൻ ലഭ്യമാക്കാൻ വേണ്ടി കേന്ദ്ര ഗവൺമെൻറ് ആവിഷ്കരിച്ചിരിക്കുന്ന പദ്ധതിയാണ്. ജില്ലാ കളക്ടർ ചെയർമാനായിട്ടുള്ള ജില്ലാ ശുദ്ധ ജല ശുചിത്വ മിഷൻ DWSM ൻറെ നേതൃത്വത്തിൽ കേരള വാട്ടർ അതോറിറ്റി 67206, കേരള ഗ്രാമീണ ശുദ്ധജല വിതരണ ശുചിത്വ പദ്ധതി (ജലനിധി) 1428 കണക്ഷനുകളുമായി ഇടുക്കി ജില്ലയിലെ 30 ഗ്രാമപഞ്ചായത്തുകളിലുമായി 68634 കണക്ഷനുകൾക്കായി 718.14 കോടി യുടെ പദ്ധതികളാണ് തയ്യാറായിരിക്കുന്നത്. കഴിഞ്ഞ സാമ്പത്തീക വർഷം 150 കോടി രൂപ ചിലവിഴിച്ച് 13745 കണ്ക്ഷനുകൾ നൽകിയതായും എം.പി.പറഞ്ഞു.

മണക്കാട്-1706 കണക്ഷനുകൾക്കായി 4.19 കോടി രൂപയും പുറപ്പുഴ-1696 (4 കോടി), ഇടവെട്ടി 2985( 5.25 കോടി), കോടിക്കുളം-3084 (6.76 കോടി), കരിമണ്ണൂർ 3635(7.84 കോടി), ആലക്കോട് 2184-5.53 കോടി, ഏലപ്പാറ 7734-32.16 കോടി, കൊക്കയാർ-3000-13.37 കോടി രൂപ, പെരുവന്താനം 3529-18 കോടി, കുമളി- 8110-32 കോടി, മരിയാപുരം34-9 ലക്ഷം, വാഴത്തോപ്പ് 2532-13.5 കോടി, കഞ്ഞിക്കുഴി-260-1.5 കോടി, പീരുമേട് 5553-18.50 കോടി, വെള്ളിയാമറ്റം- 2550- 4.6 കോടി രൂപ , അടിമാലി 300-0.72 കോടി, കൊന്നത്തടി-400 -2 കോടി, സേനാപതി-728- 2.28 കോടി കോന്നത്തടി, ഉടുമ്പൻചോല 10386-153.84 കോടി, രാജാക്കാട്(2812), ബൈസൻവാലി(2423), രാജകുമാരി ഭാഗം(2000), സേനാപതി ഭാഗം(1515), എന്നിവിടങ്ങളിലേക്ക് 167 കോടി, ശാന്തൻപാറ (3799), രാജകുമാരി ഭാഗം(2214), സേനാപതി (1897), എന്നിവിടങ്ങളിലേക്കായി 98 കോടി, മൂന്നാർ(7027), പള്ളിവാസൽ(3069 എന്നിവിടങ്ങളിലേക്കായി 128 കോടി, കുടയത്തൂർ (1513)- 25 കോടി രൂപ എന്നിങ്ങനെയാണ് തുക വകയിരുത്തിയിരിക്കുന്നത്.

കേന്ദ്ര-സംസ്ഥാന-ഗ്രാമപഞ്ചായത്തുകളുടെ പങ്കാളിത്തത്തോടെ നടത്തുന്ന പദ്ധതിയുടെ ആസ്തി ഉടമസ്ഥത ഗ്രാമ പഞ്ചായത്തുകൾക്കാണ്. പദ്ധതി നടത്തിപ്പിനും പരിപാലനത്തിനും ഗ്രാമപഞ്ചായത്ത് സമിതികളെ സഹായിക്കുന്നതിന് ജല ജീവൻ മാർഗ്ഗരേഖ പ്രകാരം ഓരോ പഞ്ചായത്തിനും ഒരു നിർവ്വഹണ സഹായ ഏജൻസി (ഐ.എസ്.എ) യെ നിയമിച്ചിട്ടുണ്ടെന്നും എം.പി. പറഞ്ഞു.
കരിംങ്കുന്നം, വണ്ണപ്പുറം എന്നീ പഞ്ചായത്തുകളുടെ ഗാന്ധിജി സ്റ്റഡി സെൻറർ, തൊടുപുഴയും ബൈസൻവാല, ചിന്നക്കനാൽ, ഇടമലക്കുടി, കഞ്ഞിക്കുഴി, നെടുംങ്കണ്ടം, രാജാക്കാട് എന്നി പഞ്ചായത്തുകളുടെ ഹൈറേഞ്ച് ഡവലപ്പമെൻറ് സൊസൈറ്റി, മരിയാപുരവും കാഞ്ചിയാർ, ആലക്കോട്, ഇടവെട്ടി, കരിമണ്ണൂർ, പുറപ്പുഴ, ഉപ്പുതറ എന്നി പഞ്ചായത്തുകളുടെ സൊസൈറ്റി ഫോർ ഓറിയൻറേഷൻ ആൻറ് റൂറൽ ഡവലപ്പ്മെൻറ്, കഞ്ഞിക്കുഴിയും അടിമാലി, അയ്യപ്പൻകോവിൽ, ചക്കുപള്ളം, ഇരട്ടയാർ, കൊന്നത്തടി, രാജകുമാരി, ശാന്തൻപാറ വാഴത്തോപ്പ് എന്നി പഞ്ചായത്തുകളുടെ സോളിഡാരിറ്റി മൂവ്മെൻറ് ഓഫ് ഇൻഡ്യ, കഞ്ഞിക്കുഴിയും, അറക്കുളം, ഉടുമ്പന്നൂർ എന്നി പഞ്ചായത്തുകളുടെ രാജഗിരി ഔട്ട് റീച്ച്, കളമശ്ശേരിയും കാമാക്ഷി, മരിയാപുരം എന്നി പഞ്ചായത്തുകളുടെ എസ്.ഒ.എം.എ, തിരുവനന്തപുരവും, കോടിക്കുളം, വെള്ളിയാമറ്റം എന്നി പഞ്ചായത്തുകളുടെ ഇ.ഡി.എസ്, തിരുവനന്തപുരവും, മണക്കാട്, മുട്ടം, കുമാരമംഗലം, കുടയത്തൂർ എന്നി പഞ്ചായത്തുകളുടെ സോഷ്യോ എക്കണോമിക്ക് യൂണിറ്റ് ഫൗണ്ടേഷൻ, തിരുവനന്തപുരവും കൊക്കയാർ, പെരുവന്താനം, വാത്തിക്കുടി, വെള്ളത്തൂവൽ എന്നി പഞ്ചായത്തുകളുടെ രാജീവ് യൂത്ത് ഫൗണ്ടേഷൻ,മലപ്പുറവും ദേവികുളം, ഏലപ്പാറ,.കാന്തല്ലൂർ, പീരുമേട്, കരുണാപുരം, കുമളി, മാങ്കുളം, മറയൂർ, മൂന്നാർ, പള്ളിവാസൽ, ഉടുമ്പൻചോല, വണ്ടൻമേട്, വണ്ടപ്പെരിയാർ, വട്ടവട, സേനാപതി, പാമ്പാടുംപാറ എന്നി പഞ്ചായത്തുകളുടെ കുടുംബശ്രീ, തിരുവനന്തപുരവുമാണ് നിർവ്വഹണ സഹായ ഏജൻസിയായി നിശ്ചയിച്ചിരിക്കുന്നത്.

Leave A Reply

Your email address will not be published.