Ultimate magazine theme for WordPress.

ഇത് ദൈവത്തിന്റെ കൈ

ഈ അപകടത്തിൽ നിന്ന് എന്റെ മകനും ജോബും (തിമഥി സ്റ്റാഫ്) അത്ഭുതകരമായി രക്ഷപെട്ടു. ദൈവത്തിനു മഹത്വം

തിരുവല്ല: കഴിഞ്ഞ ദിവസം തിരുവല്ല ഇടിഞ്ഞില്ലത്തിന് അടുത്ത് നടന്ന ബസ്സ് അപകടത്തിൽ നിന്ന് തലനാരിഴക്കാണ് വെണ്ണിക്കുളം നാരകത്താനി സ്വദേശിയും തിമഥി ഇൻസ്റ്റിറ്റ്യൂട്ട് ഓഫീസ് സ്റ്റാഫുമായ ജോബും ഒപ്പം ഉണ്ടായിരുന്ന ചർച് ഓഫ് ഗോഡ് ഇൻ ഇൻഡ്യ സൺഡേ സ്കൂൾ സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ സാലു വർഗീസിന്റെ മകൻ സാമും രക്ഷപെട്ടത്. അപകടത്തെപ്പറ്റി ജോബ് പറയുന്നതിങ്ങനെ, അപകടം നടന്ന കെട്ടിടത്തിന്റെ മുകൾ നിലയിൽ പ്രവർത്തിക്കുന്ന ട്രോഫി മാളിൽ മൊമന്റോ ഓർഡർ നൽകാൻ പോയതാണ് ഇരുവരും. ഓർഡർ നൽകി താഴെ എത്തി ഫോണിൽ സംസാരിച്ചു നിൽക്കുന്നതിനിടെയാണ് കൺമുൻപിൽ അപകടം നടക്കുന്നത്.

ബസ് നിയന്ത്രണം തെറ്റി വരുന്നത് കണ്ട ഉടനെ തന്നെ സാമിനെ എടുത്തു കൊണ്ട് റോഡിലേക്ക് ഓടി മാറുകയായിരുന്നു ജോബ്. ജോബ് സാമിനെ എടുത്തു കൊണ്ട് മാറുന്ന ദൃശ്യങ്ങൾ സിസിടിവി ക്യാമറയിൽ കാണുവാൻ കഴിയും. അപകടത്തിൽ പെട്ട ബസിടിച്ച് ജോബിന്റെ സ്കൂട്ടർ ദൂരേക്ക് തെറിച്ചു പോകുകയും മുൻഭാഗം പൂർണമായും തകരുകയും ചെയ്തു.

ചർച് ഓഫ് ഗോഡ് ഇൻ ഇൻഡ്യ സൺഡേ സ്കൂൾ സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ സാലു വര്ഗീസ് അദ്ദേഹത്തിന്റെ face book പേജിൽ കുറിച്ചിരിക്കുന്നു  \”ഈ അപകടത്തിൽ നിന്ന് എന്റെ മകനും ജോബും (തിമഥി സ്റ്റാഫ്) അത്ഭുതകരമായി രക്ഷപെട്ടു. ദൈവത്തിനു മഹത്വം വീഡിയോയിൽ കാണുന്ന ചെറിയ കുട്ടി എന്റെ മകൻ സാമാണ്. എടുത്തു മാറ്റുന്നത് ജോബും.(ഇത് ദൈവത്തിന്റെ കൈ) തെറിച്ചു പോകുന്നത് ജോബിന്റെ സ്കൂട്ടർ ആണ്. Thank you Lord \”

 

Leave A Reply

Your email address will not be published.