Ultimate magazine theme for WordPress.

അധികാരത്തിന് അതീതമായ പ്രവര്‍ത്തനമാണ് സഭയുടെ ഭൗത്യം: എന്‍. എം. രാജു

തിരുവല്ല : അധികാരത്തിന് അതീതമായ പ്രവര്‍ത്തനങ്ങളിലേക്ക് പോകുമ്പോള്‍ മാത്രമെ സഭയുടെ ഭൗത്യം പൂര്‍ത്തിയാക്കാന്‍ കഴിയുവെന്ന് പെന്തക്കോസ്തല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ദേശീയ പ്രസിഡന്റ് എന്‍.എം.രാജു പറഞ്ഞു.
പിസിഐ നേതൃസംഗമവും സഭാ ഐക്യ സെമിനാറും തിരുവല്ലയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആത്മീയമായും രാഷ്ട്രീയമായും സാമൂഹികമായും നവീകരണത്തിലേക്ക് പോകാന്‍ സമയമായി. തിന്മകളെ അതിജീവിക്കാന്‍ എല്ലാ രംഗത്തും മാറ്റം അനിവാര്യമാണെന്ന് എന്‍.എം.രാജു പറഞ്ഞു.
പിസിഐ ദേശീയ ജനറല്‍ സെക്രട്ടറി പാസ്റ്റര്‍ ജെ.ജോസഫ് അധ്യക്ഷത വഹിച്ചു. പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകനും ബോധിഗ്രാം കമ്മ്യൂണിറ്റി കോളജ് പ്രസിഡന്റുമായ ജെഎസ് അടൂര്‍ മുഖ്യാതിഥിയായി പങ്കെടുത്ത് ക്ലാസ് നയിച്ചു. വ്യക്തിയാധിഷ്ഠിതമായി സമൂഹത്തില്‍ വളരാന്‍ ശ്രമിച്ചാല്‍ അത് പരാജയത്തിലേക്കാകും എത്തി ചേരുകയെന്ന് ജെഎസ് അടൂര്‍ പറഞ്ഞു. യേശുക്രിസ്തു പറഞ്ഞത് നാം ലോകത്തിന്റെ വെളിച്ചം ആകണമെന്നാണ്. സ്‌നേഹത്തിന്റെ പ്രകാശഗോപുരമായി നാം മാറണമെന്ന് ജെഎസ് അടൂര്‍ പറഞ്ഞു.
പിസിഐ വൈസ് പ്രസിഡന്റ് പാസ്റ്റര്‍ കെ.എ.ഉമ്മന്‍, ജെയ്‌സ് പാണ്ടനാട്, അജി കുളങ്ങര, ജോജി ഐപ്പ് മാത്യൂസ്, പാസ്റ്റര്‍ തോമസ് വര്‍ഗീസ്, പി.ജി.ജോര്‍ജ്, പാസ്റ്റര്‍ തോമസ്എം.പുളിവേലി, കെ.ഒ.ജോണ്‍സന്‍, ജിജി ചാക്കോ, ഫിലിപ്പ് ഏബ്രഹാം, ഷോളി വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു.

1 Comment
  1. dobry sklep says

    Wow, fantastic blog structure! How lengthy
    have you ever been blogging for? you made blogging glance easy.
    The entire glance of your site is magnificent, let alone the content material!
    You can see similar here dobry sklep

Leave A Reply

Your email address will not be published.