Ultimate magazine theme for WordPress.

കേരളത്തിലേക്കുള്ള ആദ്യ ഓക്‌സിജൻ എക്‌സ്പ്രസ് ട്രെയിൻ കൊച്ചിയിലെത്തി

കൊച്ചി: കേരളത്തിലേക്കുള്ള ആദ്യ ഓക്സിജൻ എക്സ്പ്രസ് ട്രെയിൻ കൊച്ചിയിലെത്തി. 118 മെട്രിക് ടൺ ഓക്സിജനുമായി പുലർച്ചെ മൂന്നരയോടെയാണ് വല്ലാർപാടം ടെർമിനൽ സൈഡിങ്ങിൽ എത്തിയത്. ഒഡീഷയിലെ കലിംഗനഗർ ടാറ്റാ സ്റ്റീൽ പ്ലാന്റിൽ നിന്നും ഡൽഹിയിലേക്കുള്ള ലോഡ് അവിടെ ഓക്സിജൻ ആവശ്യം കുറഞ്ഞതിനാൽ കേന്ദ്രം കേരളത്തിലേക്കു നൽകുകയായിരുന്നു.വിദേശത്തു നിന്ന് ഇറക്കുമതി ചെയ്ത പ്രത്യേക കണ്ടെയ്നർ ടാങ്കറുകളിലാണു ഓക്‌സിജൻ നിറച്ച് കൊണ്ടുവന്നത്. വാഗണിൽ ഉറപ്പിക്കുന്ന ഇത്തരം ടാങ്കറുകൾ കടന്നു പോകാൻ കേരളത്തിലെ ചില റെയിൽവേ മേൽപ്പാലങ്ങളുടെ അടിയിലെ ഉയരക്കുറവു തടസമായില്ല. വല്ലാർപാടത്തു നിന്നും ലോറികളിൽ ഓക്സിജൻ ആവശ്യമുള്ള വിവിധ ജില്ലകളിലേക്ക് ഇവ എത്തിക്കും.

ഓക്സിജൻ ആവശ്യമുള്ള കൊറോണ രോഗികളുടെ എണ്ണം ഗണ്യമായി ഉയരുന്ന സാഹചര്യത്തിൽ പ്രതിദിന ആവശ്യം 423.6 ടൺ വരെ ഉയരാമെന്നാണ് സംസ്ഥാനത്തിന്റെ വിലയിരുത്തൽ. ദിനംപ്രതി 212.34 ടൺ ഓക്സിജൻ ഉൽപാദിപ്പിക്കാനുള്ള ശേഷിയാണ് കേരളത്തിനുള്ളത്. അടിയന്തിരമായി 300 ടൺ ഓക്സിജൻ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കഴിഞ്ഞ ദിവസം കത്തയച്ചിരുന്നു.

Leave A Reply

Your email address will not be published.