Ultimate magazine theme for WordPress.

തടങ്കലിൽ അടച്ചിരുന്ന ബിഷപ്പിനെ ഔദ്യോഗികമായി അംഗീകരിച്ച് ചൈനീസ് ഭരണകൂടം

ബെയ്ജിംഗ്: ഫ്രാൻസിസ് മാർപാപ്പ മെത്രാനായി നിയമിക്കുകയും, പിന്നീട് ഭരണകൂടം ആറുമാസം തടങ്കലിൽ അടയ്ക്കുകയും ചെയ്ത ബിഷപ്പിനെ ഔദ്യോഗികമായി അംഗീകരിച്ച് ചൈനീസ് കമ്മ്യൂണിസ്റ്റ് ഭരണകൂടം. ബിഷപ്പ് പെങ് വെയ്‌ഷാവോ ആണ് സ്ഥാനാരോഹണം ചെയ്യപ്പെട്ടിരിക്കുന്നത്. ബെയ്ജിംങ്ങിലെ നാഷണൽ സെമിനാരിയിൽ പഠിച്ച 56 വയസ്സുള്ള പെങ് 1989ലാണ് പൗരോഹിത്യം സ്വീകരിക്കുന്നത്. ദശാബ്ദങ്ങളായി ചൈനയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിയന്ത്രണത്തിലുള്ള ചൈനീസ് പാട്രിയോട്ടിക് കാത്തലിക് അസോസിയേഷനും, വത്തിക്കാനെ അംഗീകരിക്കുന്ന സര്‍ക്കാര്‍ അംഗീകാരമില്ലാത്ത സഭയുമായി ചൈനീസ് ക്രൈസ്തവ സഭ വിഭജിക്കപ്പെട്ടിരിക്കുകയാണ്. ഇരു സഭകളേയും യോജിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് വത്തിക്കാന്‍ – ചൈന കരാര്‍ 2018 സെപ്റ്റംബറില്‍ പ്രാബല്യത്തില്‍ വന്നത്. നിരവധി ക്രൈസ്തവ ദേവാലയങ്ങളാണ് അതിനു ശേഷം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള ഭരണകൂടം അടച്ചുപൂട്ടിയത്. ജിയാങ്സി രൂപത ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നിരീക്ഷണത്തിലാണ് പ്രവർത്തിക്കുന്നത്.

Leave A Reply

Your email address will not be published.