Ultimate magazine theme for WordPress.

പോളാർ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളിൽ സി53 വിജയകരമായി വിക്ഷേപിച്ചു

ശ്രീഹരിക്കോട്ട: സിംഗപ്പൂരിൽ നിന്ന് മൂന്ന് ഉപഗ്രഹങ്ങളുമായി ഇന്ത്യയുടെ പോളാർ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളിൽ സി53 (PSLV C53) ഐഎസ്ആർഒ വിജയകരമായി വിക്ഷേപിച്ചു. PSLVയുടെ അൻപത്തിയഞ്ചാമത്തേയും പിഎസ്എൽവി കോർ എലോൺ റോക്കറ്റിൻറെ പതിനഞ്ചാമത്തേയും വിക്ഷേപണമാണ് ഇന്ന് നടന്നത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിലെ രണ്ടാം വിക്ഷേപണത്തറയിൽ നിന്നാണ് പിഎസ്എൽവി-സി53 ദൗത്യം വിക്ഷേപിച്ചത്. നാല് ഘട്ടങ്ങളുള്ള പിഎസ്എൽവി ദൗത്യത്തിന് 228.433 ടൺ ലിഫ്റ്റ്-ഓഫ് മാസാണ് വഹിക്കുന്നത്. മൂന്ന് ഉപഗ്രഹങ്ങളാണ് ഈ പിഎസ്എൽവി ദൌത്യം ഭ്രമണപഥത്തിൽ എത്തിച്ചത്.

Leave A Reply

Your email address will not be published.