Ultimate magazine theme for WordPress.

ചര്‍ച്ചുകളില്‍ പോകുന്നവരെ തടഞ്ഞ് ചോദ്യം ചെയ്ത് ബി.ജ.പി. എം.എല്‍ ‍.എ.

ബംഗളുരു: സ്വന്തം മണ്ഡലത്തില്‍ മതപരിവര്‍ത്തനം നടക്കുന്നുണ്ടെന്ന് ആരോപിച്ച് ക്രിസ്ത്യന്‍ ആരാധനാലയങ്ങളില്‍ പോകുന്നവരെ തടഞ്ഞുനിര്‍ത്തി ചോദ്യം ചെയ്ത് ബി.ജ.പി. എം.എല്‍ ‍.എ. കര്‍ണാടകയിലെ ചിത്രദുര്‍ഗയിലെ ഹൊസദുര്‍ഗ എം.എല്‍ ‍.എ. ഗുലി ഹട്ടി ഡി. ശേഖറും അനുയായികളുമാണ് കഴിഞ്ഞ 19-ന് ഞായറാഴ്ച ചര്‍ച്ചുകളില്‍ ആരാധനയ്ക്കായി പോയി മടങ്ങുകയായിരുന്നവരെ തടഞ്ഞു നിര്‍ത്തി ചോദ്യം ചെയ്തത്. വിശ്വാസികളുടെ പേരുവിവരങ്ങള്‍, വീട്, ജാതി, ചര്‍ച്ചുകളില്‍ എത്രകാലമനായി വരാന്‍ തുടങ്ങിയിട്ട്, മതംമാറിയതാണോ തുടങ്ങിയ ചോദ്യങ്ങളുമായാണ് എം.എല്‍ ‍.എ.യും അനുയായികളും വിശ്വാസികളെ നേരിട്ടത്. ഹൊസദുര്‍ഗയില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടക്കുന്നുണ്ടെന്നും ദളിത് വിഭാഗങ്ങളില്‍പ്പെട്ടവര്‍ ക്രിസ്തുമതത്തിവേക്ക് പോവുകയാണെന്നും എം.എല്‍ ‍.എ. നേരത്തെ നിയമസഭയില്‍ ആരോപിച്ചിരുന്നു.

ഇതില്‍ വിശദമായ അന്വേഷണവും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട അന്വേഷണം നടത്തിയ ഹൊസദുര്‍ഗ തഹസീല്‍ദാര്‍ തിപ്പെസ്വാമി താലൂക്കില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടക്കുന്നില്ലെന്ന റിപ്പോര്‍ട്ടാണ് നല്‍കിയത്. ഇതേത്തുടര്‍ന്നു തഹസില്‍ദാര്‍ക്കെതിരെ നടപടിയുമുണ്ടായി.തഹസില്‍ദാറുടെ റിപ്പോര്‍ട്ടിനെ കടത്തിവെട്ടാനായിരുന്നു എം.എല്‍ ‍.എ.യുടെ നേരിട്ടുള്ള ചോദ്യം ചെയ്യല്‍ ‍. ചര്‍ച്ചുകളില്‍ എട്ടു വര്‍ഷമായി വരുന്നുണ്ടെന്നും ചിലര്‍ മറുപടി നല്‍കി. മറ്റഉ ചിലര്‍ കോവിഡ് വ്യാപനത്തിനു ശേഷമാണ് വരുന്നതെന്നും അറിയിച്ചു. എന്നാല്‍ നല്ലൊരു വിഭാഗം പേരും മറുപടി വല്‍കാനും വിസമ്മതിച്ചു. ഹൊസദുര്‍ഗ ടൌണ്‍ ‍, ജനകല്‍ വില്ലേജ്, ശാന്തി നഗര്‍ ‍, മല്ലപ്പനഹള്ളി തുടങ്ങിയ സ്ഥലങ്ങളിലായിരുന്നു അന്വേഷണം നടന്നത്. ഇതില്‍ ശാന്തി നഗറിലെ ഒരു ചര്‍ച്ചില്‍ പോവുകയായിരുന്ന ഒരു സ്ത്രീ തനിക്ക് രോഗമുണ്ടായിരുന്നെന്നും എന്നാല്‍ ചര്‍ച്ചില്‍ പോയിത്തുടങ്ങിയപ്പോള്‍ സൌഖ്യമായെന്നും പറഞ്ഞു.

Leave A Reply

Your email address will not be published.