Ultimate magazine theme for WordPress.

കൊവിഡ് രണ്ടാം തരംഗത്തിന്റെ രോഗലക്ഷണങ്ങള്‍; വ്യക്തമാക്കി ഐ.സി.എം.ആര്‍ ഡയറക്ടര്‍

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് രണ്ടാം തരംഗത്തില്‍ പ്രതിദിന കേസുകള്‍ കുതിച്ചുയര്‍ന്നു കൊണ്ടിരിക്കുകയാണ്. 24 മണിക്കൂറിനുള്ളില്‍ രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം മൂന്ന് ലക്ഷത്തോട് അടുത്തിരിക്കുകയാണ്. പിടിച്ചു നിര്‍ത്താനാകാത്ത സാഹചര്യത്തില്‍ കൊവിഡ് വര്‍ധിച്ചുകൊണ്ടിരിക്കുമ്പോള്‍ നിരവധി ആശങ്കകളാണ് നിലനില്‍ക്കുന്നത്. ആദ്യ തരംഗത്തില്‍ നിന്നും ഇപ്പോള്‍ സ്ഥിരീകരിക്കുന്ന കേസുകളില്‍ ലക്ഷണങ്ങള്‍ക്ക് മാറ്റമുണ്ടോയെന്ന ആശങ്കയാണ് നിലനില്‍ക്കുന്നത്. ഇപ്പോള്‍ ഇതില്‍ വ്യക്തതയുമായി എത്തിയിരിക്കുകയാണ് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് ഡയറക്ടര്‍ ജനറല്‍ ഡോ. ബല്‍റാം ഭാര്‍ഗവ. രോഗലക്ഷണങ്ങള്‍ക്ക് ഇത്തവണ വളരെ തീവ്രത കുറവാണെന്ന് അദ്ദേഹം പറഞ്ഞു. രണ്ടാം തരംഗത്തില്‍ മറ്റ് ലക്ഷണങ്ങളെ അപേക്ഷിച്ച് ശ്വാസതടസ്സം അനുഭവപ്പെട്ടവരുടെ എണ്ണം കൂടുതലാണ്. ആദ്യ തരംഗത്തില്‍ വരണ്ടചുമ, സന്ധി വേദന, തലവേദന തുടങ്ങിയ ലക്ഷണങ്ങളായിരുന്നു കൂടുതലായും ഉണ്ടായിരുന്നത്.ആദ്യ തരംഗത്തില്‍ കൊവിഡ് ബാധിച്ചവരുടെ ശരാശരി പ്രായം 50 വയസ്സായിരുന്നു. രണ്ടാം തരംഗത്തില്‍ ഇത് 49 വയസ്സാണ്. 0-19 വരെയുള്ള പ്രായക്കാരില്‍ ആദ്യ തരംഗത്തിലെ രോഗബാധാ നിരക്ക് 4.2 ശതമാനവും രണ്ടാം തരംഗത്തില്‍ 5.8 ശതമാനവുമാണ്. 20-40 വരെ പ്രായമുള്ളവരില്‍ ആദ്യ തരംഗത്തില്‍ 23 ശതമാനവും രണ്ടാം തരംഗത്തില്‍ 25 ശതമാനവുമാണ് രോഗബാധാ നിരക്കെന്നും ഡോ. ബല്‍റാം ഭാര്‍ഗവ പറഞ്ഞു. വാര്‍ത്താ ഏജന്‍സിയായ എ.എന്‍.എ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

Leave A Reply

Your email address will not be published.