ഏഥൻസ്: മധ്യ ഗ്രീസിലെ അന്തിറോ മേഖലയിൽ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം വ്യാഴാഴ്ച രാവിലെ 10:14-ഓടെയാണ് ഉണ്ടായത്. അന്തിറോ നഗരത്തിൽ നിന്ന് 15 കിലോമീറ്റർ തെക്ക്-കിഴക്ക് മാറിയാണ് ഇതിന്റെ പ്രഭവകേന്ദ്രമെന്ന് യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു.
ഭൂമിക്കടിയിൽ വെറും 10 കിലോമീറ്റർ ആഴത്തിൽ പ്രഭവകേന്ദ്രം സ്ഥിതി ചെയ്യുന്നതിനാൽ സമീപപ്രദേശങ്ങളിൽ പ്രകമ്പനം നന്നായി അനുഭവപ്പെട്ടു.
ഭൂചലനത്തെത്തുടർന്ന് ജനങ്ങൾ പരിഭ്രാന്തരായി വീടുകളിൽ നിന്നും കെട്ടിടങ്ങളിൽ നിന്നും പുറത്തിറങ്ങി. തെസ്സലി, എപ്പിറസ് മേഖലകളിൽ പ്രകമ്പനം അനുഭവപ്പെട്ടെങ്കിലും വലിയ നാശനഷ്ടങ്ങളോ ആർക്കെങ്കിലും പരിക്കേറ്റതായോ ഇതുവരെ ഔദ്യോഗിക റിപ്പോർട്ടുകൾ വന്നിട്ടില്ല.

Comments are closed.