Ultimate magazine theme for WordPress.

കൊവിഡ്-19 കേസുകൾ ഉയർന്ന തോതിൽ തുടരുന്ന കേരളത്തിൽ നിന്ന് എത്തുന്നവർക്ക് തമിഴ്നാട്ടിൽ കർശന പരിശോധന:

ചെന്നൈ: കൊവിഡ്-19 കേസുകൾ ഉയർന്ന തോതിൽ തുടരുന്ന കേരളത്തിൽ നിന്ന് എത്തുന്നവർക്ക് തമിഴ്നാട്ടിൽ കർശന പരിശോധന. ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നടന്ന പരിശോധനകൾ വിലയിരുത്താൻ മന്ത്രിമാരടക്കമുള്ള നേരിട്ടെത്തി. ആരോഗ്യമന്ത്രി മാ സുബ്രഹ്മണ്യത്തിന്റെയും ദേവസ്വം മന്ത്രി ടി കെ ശേഖര്‍ ബാബുവിന്റെയും നേതൃത്വത്തിലാണ് പരിശോധനകൾ നടന്നത്.

ഇന്ന് രാവിലെ 5.30 ഓടെ റെയിൽ വേസ്റ്റേഷനിൽ എത്തിയ മന്ത്രിയും സംഘവും ആലപ്പി എക്സ്പ്രസിൽ കേരളത്തിൽ നിന്ന് എത്തിയ യാത്രക്കാരെ പരിശോധനകൾക്ക് വിധേയമാക്കി. കേരളത്തിലെയും മഹാരാഷ്ട്രയിലെയും കൊവിഡ് കേസുകൾ കുറയുന്നതുവരെ പരിശോധനകൾ തുടരുമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.

കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റോ, രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചതിൻ്റെ സർട്ടിഫിക്കറ്റോ ഉണ്ടോയെന്നാണ് പ്രധാനമായും പരിശോധിക്കുക.ഈ രണ്ട് രേഖകളും കൈവശമില്ലാത്തവരെ ആർടിപിസി ആർ ടെസ്റ്റിന് വിധേയമാക്കും. പരിശോധനാഫലം പുറത്തുവന്നതിന് ശേഷമാണ് ഇവരെ സ്റ്റേഷനിൽ നിന്ന് പുറത്തിറങ്ങാൻ അനുവദിക്കൂ. ക്വാറൻ്റൈൻ നിർദേശങ്ങളും കർശനമാക്കിയിട്ടുണ്ട്.

കേരളത്തിൽ കൊവിഡ് പ്രതിരോധ പ്രവർത്തനം മികച്ച രീതിയിൽ നടക്കുന്നുണ്ടെങ്കിലും തമിഴ്നാട്ടിൽ നിയന്ത്രണം അനിവാര്യമാണെന്ന് ആരോഗ്യമന്ത്രി മാ സുബ്രഹ്മണ്യൻ പറഞ്ഞു. കൊവിഡ് പ്രതിരോധ പ്രവർത്തനത്തിൽ തമിഴ്നാടിന് ഏറെ മുന്നോട്ട് പോകാൻ കഴിഞ്ഞു. നാല് ദിവസത്തിനിടെ കേരളത്തിൽ നിന്നുള്ള 227 പേരെ പരിശോധനകൾക്ക് വിധേയമാക്കിയെന്നും അദ്ദേഹം പറഞ്ഞു. ഈ മാസം അഞ്ചാം തീയതി മുതലാണ് കേരളത്തിൽ നിന്ന് തമിഴ്നാട്ടിൽ പ്രവേശിക്കുന്നവർക്ക് ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റോ രണ്ട് ഡോസ് വാക്സിനെടുത്തതിൻ്റെ രേഖയോ തമിഴ്നാട് സർക്കാർ നിർബന്ധമാക്കിയത്.

Leave A Reply

Your email address will not be published.