Ultimate magazine theme for WordPress.

സംസ്ഥാനത്ത് മേയ് 4 മുതൽ 9വരെ കർശന നിയന്ത്രണം

തിരുവനന്തപുരം: കൊവിഡ്-19 കേസുകളുടെ വർധന തുടരുന്ന സാഹചര്യത്തിൽ മെയ് നാല് മുതൽ 9വരെ സംസ്ഥാനത്ത് ലോക്ക്‌ഡൗണിന് സമാനമായ നിർദേശങ്ങൾ. ആവശ്യ സർവീസുകൾക്ക് ഒഴികെ എല്ലാ മേഖലകൾക്കും നിയന്ത്രണം ബാധകമായിരിക്കുമെന്ന് വ്യക്തമാക്കി സർക്കാർ ഉത്തരവ് പുറത്തിറക്കി. നിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ ദുരന്തനിവാരണ നിയമപ്രകാരം കേസെടുക്കുമെന്ന് അധികൃതർ വ്യക്തമാക്കി. ശനി, ഞായർ ദിവസങ്ങളിലേതിന് സമാനമായ നിയന്ത്രണങ്ങളാകും ഏർപ്പെടുത്തുക. അത്യാവശ്യമല്ലാത്ത യാത്രകൾ പാടില്ല.
* വിവാഹം – സംസ്‌കാര ചടങ്ങുകൾ എന്നിവടങ്ങളിൽ നിയന്ത്രണം ഉണ്ടാകും.
* വിവാഹത്തിന് 50 പേർക്കും സംസ്‌കാര ചടങ്ങുകൾക്ക് 20 പേർക്കും പങ്കെടുക്കാം.

* സ്വകാര്യ സ്ഥാപനങ്ങളിൽ ജോലിക്ക് പോകുന്നവർ തിരിച്ചറിയൽ കാർഡ് കൈവശം സൂക്ഷിക്കണം.
* മുഴുവൻ സമയവും പ്രവർത്തിക്കുന്ന കമ്പനികൾ – വ്യവസായ സ്ഥാപനങ്ങൾ എന്നിവയ്‌ക്ക് തുറന്ന് പ്രവർത്തിക്കാം. ജീവനക്കാർ തിരിച്ചറിയൽ കാർഡുകൾ കൈവശം സൂക്ഷിക്കണം.

* ഓട്ടോ, ടാക്‌സി, ചരക്ക് വാഹനങ്ങൾ എന്നിവയ്‌ക്ക് അത്യാവശ്യത്തിന് പുറത്തിറങ്ങാം.
* തുണിക്കടകൾ, ജ്വല്ലറികൾ, ബാർബർ ഷോപ്പുകൾ എന്നിവ തുറക്കില്ല.
* വീടുകളിൽ എത്തിച്ചുള്ള മീൻ വിൽപ്പനയ്‌ക്ക് തടസം ഉണ്ടാകില്ല.
* പച്ചക്കറി, മീൻ മാർക്കറ്റുകളിൽ കച്ചവടക്കാർ 2 മീറ്റർ അകലം പാലിക്കണം.
* ഹോട്ടലുകളും റസ്‌റ്റോറൻ്റുകളും ഹോം ഡെലിവറി മാത്രം പിന്തുടരണം.
* പാൽ, പത്രവിതരണം, പച്ചക്കറി, പലവ്യഞ്ജനം, മീൻ, മാസം, ജലവിതരണം, വൈദ്യുതി എന്നിവയ്‌ക്ക് പ്രവർത്തിക്കാം.
* ആശുപത്രികൾ, മാധ്യമ സ്ഥാപനങ്ങൾ, ടെലികോം, ഐടി എന്നിവടങ്ങൾക്കും പ്രവർത്തിക്കാം.
* രണ്ട് മാസ്‌ക്കുകാൾ ധരിക്കാൻ എല്ലാവരും ശൃദ്ധ കാണിക്കണം.

* അടച്ചിട്ട സ്ഥലങ്ങളിൽ കൂട്ടം കൂടാൻ പാടില്ല.
* കൊവിഡ് വാക്‌സിനേഷൻ കേന്ദ്രങ്ങൾക്ക് തടസമില്ലാതെ പ്രവർത്തിക്കാം.
* രാത്രി ഒമ്പത് മണിക്ക് മുൻപ് കടകൾ അടയ്‌ക്കണം.
* രാവിലെ 10 മണി മുതൽ ഉച്ചയ്‌ക്ക് ഒരു മണിവരെ മാത്രമാണ് ബാങ്കുകൾക്ക് പ്രവർത്തിക്കാൻ അനുമതി.
* ട്രെയിൻ, പൊതുഗതാഗതം, ദീർഘദൂര ബസുകൾ എന്നിവയ്‌ക്ക് പ്രവർത്തിക്കാം. ജീവനക്കാരും യാത്രക്കാരും കൊവിഡ് പ്രോട്ടോക്കോൾ പാലിക്കണം.
* റേഷൻ കടകൾക്ക് തുറന്ന് പ്രവർത്തിക്കാം.
* അന്യസംസ്ഥാന തൊഴിലാളികൾക്ക് അവരുടെ കൊവിഡ് പ്രോട്ടോകോൾ പാലിച്ച് ജോലി ചെയ്യാം.
* ആരാധനാലയങ്ങളിൽ 50 പേർക്ക് എത്താം. (വലുപ്പം അനുസരിച്ച് മാത്രം)
* സിനിമാ സീരിയൽ ചിത്രീകരണങ്ങൾ നിർത്തിവെക്കണം.

Leave A Reply

Your email address will not be published.