Ultimate magazine theme for WordPress.

കുട്ടികളിൽ കാണുന്ന അമിതമായ പിരിമുറുക്കങ്ങളെ നേരിടാൻ 5 വഴികൾ

ന്യൂഡല്ഹി: ഏറ്റവും ശക്തമായ മനസ്സുകളുടെമേൽപോലും പിടിമുറുക്കുവാൻ കഴിയുന്ന തിന്മയാണ് ടെൻഷൻ. ഇത്
മനുഷ്യരുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തെ സാരമായി ബാധിക്കും. ലോകമെമ്പാടുമുള്ള നിരവധി ആളുകൾ ദിവസേന സ്ട്രെസ് അനുഭവിക്കുന്നു. ചിലർക്ക് ദീർഘകാല പ്രശ്നങ്ങൾ അനുഭവപ്പെടുന്നു, എന്നിരുന്നാലും, മുതിർന്നവർ മാത്രമല്ല ടെന്ഷന്റെ ഭാരം അനുഭവിക്കുന്നത്, കുട്ടികൾക്കും ഈ പ്രശ്നം ഉണ്ടാകുന്നു. നിർഭാഗ്യവശാൽ, കുട്ടികൾക്കിടയിലെ ഈ അവസ്ഥ പലപ്പോഴും ബാലിശമായ പെരുമാറ്റങ്ങളായി തെറ്റിദ്ധരിക്കപ്പെടുകയും അവഗണിക്കപ്പെടുകയും ചെയ്യുന്നു.

കുട്ടികളിൽ കാണുന്ന പിരിമുറുക്കം ഇല്ലാതാക്കാൻ ചില എളുപ്പ വഴികൾ :

A . ശ്വസന വ്യായാമങ്ങൾ പരിശീലിക്കുക – ശ്വസന വ്യായാമങ്ങൾ ശരീരത്തിന് ശാന്തമായ ഗുണങ്ങൾ നൽകുന്നുവെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. സമ്മർദ്ദം ലഘൂകരിക്കാൻ ധ്യാനവും വ്യായാമ സെഷനുകളും സംഘടിപ്പിക്കുകയും കുട്ടികളുമായി ചേർന്ന് അത് പ്രാക്ടീസ് ചെയുകയും വേണം. അവരുടെ മനസ്സിനെയും ശരീരത്തെയും വിശ്രമിക്കാൻ അനുവദിക്കുകയും ചെയുക.
B . അസ്വസ്ഥതാ ലക്ഷണങ്ങൾ തിരിച്ചറിയുക – ഇത് സമ്മർദ്ദവും ഉത്കണ്ഠയും കുറയ്ക്കാൻ സഹായിക്കുക മാത്രമല്ല, അവയെ വഴിതിരിച്ചുവിടുന്നതിനുള്ള ശ്രമങ്ങളെ സഹായിക്കുകയും ചെയ്യും. ക്ഷീണം, വിറയൽ, ബെഡ് വെറ്റിങ്, വയറുവേദന, ആക്രമണോത്സുകത തുടങ്ങിയവയാണ് കുട്ടികളിലെ സമ്മർദ്ദത്തിന്റെ ചില ലക്ഷണങ്ങൾ.
C . നിങ്ങൾക്ക് എങ്ങനെ തോന്നുന്നുവെന്ന് അവരെ അറിയിക്കുക – സമ്മർദ്ദത്തിലായിരിക്കുമ്പോൾ, കുട്ടികൾ അവരുടെ മാതാപിതാക്കളുടെ സമ്മർദ്ദ പ്രതികരണ പാറ്റേണുകൾ അനുകരിക്കാൻ പ്രവണത കാണിക്കുന്നു. തെറ്റായുള്ള പാറ്റേണുകൾ കുട്ടികളുടെ മാനസിക ആരോഗ്യ സിസ്റ്റത്തെ ദോഷകരമായീ ബാധിക്കുന്നു.
D . കുട്ടികളുമായി ആശയവിനിമയം നടത്തുക – നിങ്ങളുടെ കുട്ടികളോട് സംസാരിക്കുന്നത് അവരുടെ മാനസികാരോഗ്യം ഉറപ്പാക്കുന്നതിനുള്ള ഏറ്റവും നിർണ്ണായകമായ സ്റ്റെപ്പുകളിൽ ഒന്നാണ്. അവരുമായി ആശയവിനിമയം നടത്തുക, അവരുടെ ചിന്തകളെ കുറിച്ച് അവരോട് ചോദിക്കുക, അവരുടെ ജീവിതത്തോട് താൽപ്പര്യം കാണിക്കുക, അവർക്ക് നിങ്ങളുടെ സമയത്തെ കൊടുക്കുവാൻ സന്നിഹിതരാണെന്ന് അവരെ അറിയിക്കുക.
E .അവരുടെ ചിന്തകൾ എഴുതാൻ അവരെ സഹായിക്കുക – സമ്മർദ്ദം ഉണ്ടാക്കുന്ന ഘടകങ്ങൾ എഴുതി വെയ്ക്കുന്നെത് ടെൻഷൻ കൈകാര്യം ചെയ്യുന്നതിൽ പ്രയോജനകരമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്, അതിനുവേണ്ടി അവരെ പ്രോത്സാഹിപ്പിക്കുക.

Leave A Reply

Your email address will not be published.