Ultimate magazine theme for WordPress.

ഈസ്റ്റർ പള്ളി ആക്രമണം; തുറന്ന ചർച്ച ആവശ്യപ്പെട്ട് ശ്രീലങ്കൻ സമൂഹം

ഈസ്റ്റർ കൂട്ടക്കൊല നടത്തിയവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ ശ്രീലങ്കയിലെ സഭ എല്ലാ വാതിലുകളിലും മുട്ടുകയാണെന്നും ജനങ്ങൾ അഭിപ്രായപ്പെടുന്നു

കൊളംബോ:2019 ലെ ഈസ്റ്റർ ഞായറാഴ്ച ശ്രീലങ്കയിൽ നടന്ന ആക്രമണത്തെക്കുറിച്ചുള്ള അന്വേഷണത്തിൽ കാര്യമായ പുരോഗതിയുണ്ടായിട്ടില്ല എന്നും, കുറ്റവാളികളെ കുറ്റവിമുക്തരാക്കാൻ സഹായിക്കുന്ന തരത്തിലുള്ള സഹായങ്ങൾ നടക്കുന്നുണ്ടെന്ന വിമർശനവുമായി ശ്രീലങ്കൻ സമൂഹം. കടുവാപ്പിറ്റിയ, കൊളംബോ കൊച്ചിക്കാടെ, ബട്ടിക്കലോവ എന്നിവിടങ്ങളിലെ പള്ളികൾക്കും മൂന്ന് ഹോട്ടലുകൾക്കും നേരെയുണ്ടായ ആക്രമണത്തിൽ 270 ഓളം പേർ കൊല്ലപ്പെടുകയും 400 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടും അക്രമണങ്ങളിൽ ഇരയായവർക്കോ അവരുടെ കുടുംബങ്ങൾക്കോ ഇതുവരെ നീതി ലഭ്യമാക്കുന്ന കാര്യത്തിൽ ഒരു നടത്തിപ്പും ഉണ്ടായിട്ടില്ല എന്നും ഈസ്റ്റർ കൂട്ടക്കൊല നടത്തിയവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ ശ്രീലങ്കയിലെ സഭ എല്ലാ വാതിലുകളിലും മുട്ടുകയാണെന്നും ജനങ്ങൾ അഭിപ്രായപ്പെടുന്നു.
ആക്രമണത്തിൽ ഇരയായവർക്ക് നീതി ലഭിക്കുന്നതിനായി കൊളംബോയിലെ കർദ്ദിനാൾ മാൽക്കം രഞ്ജിത്ത് പ്രതികരിച്ചെങ്കിലും, കർദ്ദിനാൾ രഞ്ജിതത്തിനെതിരെ ഭീഷണികൾ ഉണ്ടായി എന്നല്ലാതെ മറ്റൊന്നും സംഭവിച്ചിട്ടല്ല എന്നാണ് ക്രൈസ്തവ വിശ്വസിക്കൾ പറയുന്നത്. ബോംബ് സ്‌ഫോടനം നടന്ന് ആറ് മാസത്തിന് ശേഷം, മുൻ പ്രസിഡന്റ് ഗോതബയ രാജപക്‌സെ ഈസ്റ്റർ അതിക്രമത്തിന് ഇരയായവർക്ക് നീതി വാഗ്ദാനം ചെയ്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുകയും വൻ ഭൂരിപക്ഷത്തോടെ വിജയിക്കുകയും ചെയ്തിരുന്നു. തുടക്കത്തിൽ കർദിനാൾ രഞ്ജിത്ത് ഉൾപ്പെടെയുള്ള സഭാ ഉദ്യോഗസ്ഥർ രാജപക്‌സെയെ പിന്തുണച്ചിരുന്നുവെങ്കിലും പിന്നീട് അന്വേഷണത്തിൽ പുരോഗതി ഒന്നും തന്നെ ഉണ്ടായില്ല. ഇതിനു പിന്നാലെയാണ് ശ്രീലങ്കൻ ജനത ഇപ്പോൾ തുറന്ന ചർച്ച എന്ന ആവശ്യവുമായി മുന്നോട്ടു വന്നിരിക്കുന്നത്. ഇങ്ങനൊരു ചർച്ചയിൽ കൂടി എങ്കിലും തങ്ങൾക്ക് നീതി ലഭിക്കും എന്ന വിശ്വാസത്തിൽ ആണ് ശ്രീലങ്കൻ സമൂഹം.

Leave A Reply

Your email address will not be published.