Ultimate magazine theme for WordPress.

സ്‌കൈ കാർഗോ വിതരണം ചെയ്തത് 50 ദശലക്ഷം കോവിഡ് വാക്‌സിൻ

യു.എ.ഇയുടെ എമിറേറ്റ്‌സ് സ്‌കൈ കാർഗോ വിവിധ രാജ്യങ്ങളിലേക്ക് 50 ദശലക്ഷം കോവിഡ് വാക്‌സിൻ ഡോസ് വിതരണം ചെയ്തു. ലോകത്ത് ഇത്രയേറെ വാക്‌സിൻ വിതരണം ചെയ്യുന്ന ആദ്യത്തെ കാർഗോ കമ്പനിയാണിത്. 150 വിമാനങ്ങളിലായി 50 രാജ്യങ്ങളിലേക്കാണ് സ്‌കൈ കാർഗോ പറന്നത്. ലോക ആരോഗ്യ ദിനമായ ഏപ്രിൽ ഏഴിനു മുമ്പ് ഇങ്ങനെയൊരു നേട്ടം സ്വന്തമാക്കാൻ സാധിച്ചതിൽ അഭിമാനമുണ്ടെന്ന് എമിറേറ്റ്‌സ് ഡിവിഷണൽ സീനിയർ വൈസ് പ്രസിഡന്റ് നബീൽ സുൽത്താൻ പറഞ്ഞു. യു.എൻ ചിൽഡ്രൻസ് ഫ്രണ്ടുമായി ഫെബ്രുവരിയിൽ സ്‌കൈ കാർഗോ കരാർ ഒപ്പു വെച്ചിരുന്നു. കഴിഞ്ഞ വർഷം ലോകമൊട്ടാകെ വാക്‌സിൻ വിതരണം ചെയ്തതിൽ ഏറ്റവും മുന്നിൽ നിൽക്കുന്നത് സ്‌കൈ കാർഗോ ആണ്.യൂനിസെഫുമായി ചേർന്ന് ഇത്തിഹാദും എമിറേറ്റ്‌സുമെല്ലാം ഈ ദൗത്യത്തിന്റെ ഭാഗമായി. കോവിഡ് വാക്‌സിനൊപ്പം അത്യാവശ്യ മരുന്നുകളും സ്‌കൈ കാർഗോ വിവിധ രാജ്യങ്ങളിലെത്തിച്ചു.

Leave A Reply

Your email address will not be published.