Ultimate magazine theme for WordPress.

കാലിഫോർണിയയിലെ പ്രസ്‌ബിറ്റീരിയൻ ചർച്ചിൽ വെടിവെപ്പ്

ലഗുണ : സതേൺ കാലിഫോർണിയയിലെ ലഗൂണ വുഡ്‌സ് നഗരത്തിലെ ജനീവ പ്രെസ്‌ബിറ്റീരിയൻ ചർച്ചിൽ ഞായറാഴ്ച നടന്ന വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെടുകയും അഞ്ച് മുതിർന്ന പൗരന്മാർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റ അഞ്ച് പേരിൽ നാല് പേർ ഗുരുതരാവസ്ഥയിലാണെന്നു ഓറഞ്ച് കൗണ്ടി ഷെരീഫ് വകുപ്പ് അധികൃതർ പറഞ്ഞു. വെടിവെപ്പ് പ്രതി എന്ന് സംശയിക്കുന്ന 60 വയസ്സുള്ള ഒരാളെ കസ്റ്റഡിയിലെടുത്തുവെന്നും സംഭവസ്ഥലത്ത് നിന്ന് രണ്ട് കൈത്തോക്കുകൾ കണ്ടെടുത്തുവെന്നും അണ്ടർഷെറിഫ് ജെഫ് ഹാലോക്ക് പറഞ്ഞു. വെടിവയ്പ്പിനുള്ള കാരണം ഉടനടി അറിവായിട്ടില്ല, വെടിവെപ്പ് സമയത്തു പള്ളിക്കകത്ത് ഉണ്ടായിരുന്നവരിൽ ഭൂരിഭാഗവും തായ്‌വാൻ വംശജർ
ആയിരുന്നുവെന്നും ഷെരീഫിന്റെ വക്താവ് കാരി ബ്രൗൺ പറഞ്ഞു.

ഇർവിൻ തായ്‌വാനീസ് പ്രെസ്‌ബൈറ്റീരിയൻ ചർച്ചിലെ 30 നും 40 നും ഇടയിൽ അംഗങ്ങൾ ജനീവയിൽ രാവിലെ ശുശ്രൂഷയ്ക്ക് ശേഷം ഉച്ചഭക്ഷണത്തിനായി ഒത്തുകൂടിയപ്പോൾ ഉച്ചയ്ക്ക് 1:30 ന് ആണ് വെടിവയ്‌പ്പ് ഉണ്ടായതെന്നു അധികൃതർ പറഞ്ഞു. പരിക്കേറ്റവരിൽ 66, 75, 82, 92 വയസുള്ള നാല് ഏഷ്യൻ പുരുഷന്മാരും 86 വയസ്സുള്ള ഒരു ഏഷ്യൻ സ്ത്രീയുമാണെന്ന് ഷെരീഫ് വകുപ്പ് അറിയിച്ചു. രക്ഷപ്പെട്ട അഞ്ച് ഇരകളിൽ നാല് പേർക്ക് മാത്രമേ വെടിയേറ്റിട്ടുള്ളൂ എന്നാണ് അധികൃതർ ആദ്യം പറഞ്ഞത്. കൊല്ലപ്പെട്ടയാളെക്കുറിച്ചുള്ള വിവരങ്ങൾ ഉടൻ പുറത്തുവിട്ടിട്ടില്ല. അന്വേഷണം പ്രാരംഭ ഘട്ടത്തിലാണെന്നും അധികൃതർ പറഞ്ഞു

Leave A Reply

Your email address will not be published.